സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിസമയത്ത് മൊബൈല്‍ ഫോണിന് നിയന്ത്രണം

single-img
14 December 2015

04net1

സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിസമയത്തുള്ള ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മൊബൈല്‍ ഫോണുകളും സമൂഹമാധ്യമങ്ങളും കൈകാര്യം ചെയ്യരുതെന്നാണ് ഉത്തരവ്. ഇതു സംബന്ധിച്ച് പലവട്ടം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ തൊഴില്‍വകുപ്പ് വിജിലന്‍സ് സെല്‍ മുഖേനയാണ് ഉത്തരവിറക്കിയിരിക്കുന്നത്.