ചെന്നൈ പ്രളയത്തില്‍ അകപെട്ട ഗ്രാമത്തെ ദത്തെടുത്ത് സംവിധായകന്‍ മണിരത്‌നം

single-img
14 December 2015

review25_c

ചെന്നൈ: പ്രളയക്കെടുതിയില്‍ ദുരിതത്തിലാഴ്ന്ന ഗ്രാമത്തിന് കൈത്താങ്ങുമായി പ്രശസ്ത സംവിധായകന്‍ മണിരത്‌നവും ഭാര്യ സുഹാസിനിയും. തെക്കന്‍ ചെന്നൈയിലെ കോട്ടുപുറത്തുള്ള സൂര്യനഗര്‍ ഗ്രാമം ഈ സംവിധായക ദമ്പതിമാര്‍ ദത്തെടുത്തിരിക്കുകയാണ്. ഇരുവരും നടത്തുന്ന ചാരിറ്റി സംഘടനയായ എന്‍.എ.എമ്മാണ് ഗ്രാമത്തെ ദത്തെടുത്തത്.

ദുരിതബാധിതര്‍ക്ക് സംഘടനയുടെ നേതൃത്വത്തില്‍ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. കോട്ടുപുറത്ത് മെഡിക്കല്‍ ക്യാമ്പും നടത്തിവരുന്നു.
നടനും ഡിഎംഡികെ പാര്‍ട്ടി എം.എല്‍.എയുമായ വിജയകാന്ത്, സൈദാപേട്ടയില്‍ മാലിന്യങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. മറ്റ് പ്രമുഖ നടന്മാരായ കമല്‍ ഹാസന്‍, അരവിന്ദ് സ്വാമി, പാര്‍ഥിപന്‍ എന്നിവര്‍ ചെന്നൈയിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു.

ഇന്ത്യന്‍ ചെസ്സ് ഇതിഹാസം വിശ്വനാഥ് ആനന്ദും വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
മലയാള സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, മഞ്ജു വാരിയര്‍ എന്നിവരും തമിഴ് ജനതയ്ക്ക് സഹായകരങ്ങളുമായി എത്തിയിരുന്നു.