ബെലാസ് 75710 എന്ന ഭീമാകാരൻ

single-img
14 December 2015

Bailo 1

ഇരുപത് മീറ്റർ നീളം, ഒമ്പതു മീറ്റർ ഉയരം, പത്തു മീറ്റർ വീതി, 450 ടൺ ലോഡ്കപ്പാസിറ്റി, ലോകത്തിലെ ഏറ്റവും വലിയ ട്രക്കായ ബെലാസ് 75710 ന്റെ നീളവും വീതിയും ലോഡ് കപ്പാസിറ്റിയുമാണിത്. അതായത് നമ്മുടെ നാട്ടിലെ 50ടിപ്പർ ലോറി വഹിക്കുന്ന ലോഡ് ഇവൻ ഒറ്റയ്ക്ക് വലിക്കുമെന്ന് സാരം.

ബെലാറുസ്യൻ ഹെവി ട്രക്ക് നിർമ്മാണ കമ്പനി ബെലാസാണ് ഈ ഭീകരൻ ട്രക്കിന്റെ നിർമ്മാതാക്കൾ. 2013ൽ ബെലാസ് 75710  പുറത്തിറങ്ങിയതോടെലോകത്തിലെ ഏറ്റവും വലിയ ട്രക്ക് എന്ന ഖ്യാതിയ്ക്ക് അർഹരായിരുന്ന ലൈബിഹിർ ടി 282 ബി, കാറ്റർപില്ലർ 797 ബി എന്നിവരെല്ലാം പിന്നിലായി.

Bailo 2

രണ്ട് ഡീസൽ എഞ്ചിനുകളാണ് ഈ ഭീമനെ ചലിപ്പിക്കുന്നത്. 65 ലിറ്റർ കപ്പാസിറ്റിയുണ്ട് ഓരോ എഞ്ചിനും. പതിനാറ് സിലിണ്ടറുകളുള്ള എഞ്ചിൻ 1900ആർപിഎമ്മിൽ 2300 ബിഎച്ച്പി കരുത്തും 1500 ആർപിഎമ്മിൽ 9313 എൻഎം ടോർക്കുമുണ്ട് ബെലാസിന്  75710ന്. അതായത് രണ്ട് എഞ്ചിനുകൾ ചേർന്ന്4600 ബിഎച്ച്പി കരുത്തും 18626 ടോർക്കും ഉത്പാദിപ്പിക്കുന്നു. 2800 ലിറ്റർ കപ്പാസിറ്റിയുള്ള രണ്ട് ഡീസൽ ടാങ്കുകൾ ട്രക്കിനുണ്ട്. 360 ടണ്ണാണ് ട്രക്കിന്റെഭാരം. ഭാരം വഹിക്കാത്തപ്പോൾ മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിലും ലോ‍ഡ് വഹിക്കുമ്പോൾ 40 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കാൻസാധിക്കും.Bailo 3

2013ൽ പുറത്തിറങ്ങി മൂന്നു വർഷത്തിനു ശേഷവും ലോകത്തിലെ ഏറ്റവും അധികം ലോഡ് വഹിക്കുന്ന ട്രക്ക് എന്ന പേര് ബെലാസ് 75710 ന് മാത്രംസ്വന്തമാണ്. ഈ ട്രക്കിനെ ആദരിക്കാൻ ബെലാറുഷ്യ, ബെലാസ് 75710 ന്റെ ചിത്രം വെച്ച് സ്റ്റാമ്പ് വരെ പുറത്തിറക്കിയിരുന്നു.