ഐസിസ് ഭീകരരുടെ പേടിസ്വപാനമായി കുര്‍ദ്ദിഷ് വനിത സൈനികര്‍

single-img
14 December 2015

kurdishഐസിസ് ഭീകരരുടെ പേടിസ്വപാനമായി കുര്‍ദ്ദിഷ് വനിത സൈനികര്‍.  സ്ത്രീകളെ ലൈംഗിക അടിമകളാക്കിവെയ്ക്കുകയും  ഭീകരമായ വിധത്തില്‍ ബലാല്‍സംഗ കൂട്ടക്കുരുതികള്‍ നടത്തുന്ന തീവ്രവാദികള്‍ കുര്‍ദ്ദിഷ് സ്ത്രീകളെ പേടിക്കുന്നതെന്തിന് എന്ന് സംശയം തോന്നാം.

ഇന്‍സൈഡര്‍ ചിത്രീകരിച്ച യൂട്യൂബ് വീഡിയോയില്‍ ഇതിന്റെ കാരണം കുര്‍ദ്ദിഷ് വനിത പോരാളികള്‍ തന്നെ പറയുന്നുണ്ട്. ഇസ്ലാമിക രാജ്യമെന്ന പേരു പറഞ്ഞ് കൂട്ടക്കുരുതി നടത്തുന്നവരുടെ പ്രചാരണ തത്വങ്ങള്‍ തന്നെയാണ് പേടിയ്ക്ക് പിന്നില്‍.

‘ഒരു പെണ്‍കുട്ടിയുടെ കൈകളാല്‍ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗം ലഭിക്കില്ല എന്ന വിശ്വാസമാണ് വനിതപ്പോരാളികളെ ഭയപ്പെടാന്‍ കാരണം’. ഏതൊക്കെ സന്നാഹമായി വന്നാലും ദായിഷുകളെ തുരത്തുമെന്ന് തന്നെയാണ് ഇവര്‍ പറയുന്നത്.

[mom_video type=”youtube” id=”F_Bx20bYDCg”]