ആഗോള താപനം ഭൂമിയില്‍ പകലുകളുടെ ദൈര്‍ഘ്യം വര്‍ധിക്കുന്നതിനു കാരണമാകുന്നുമെന്ന് കണ്ടെത്തല്‍

single-img
14 December 2015

Antarctic-sunriseആഗോള താപനം ഭൂമിയില്‍ പകലുകളുടെ ദൈര്‍ഘ്യം വര്‍ധിക്കുന്നതിനു കാരണമാകുന്നുമെന്ന് കണ്ടെത്തല്‍. ഭൂമിയുടെ ദിവസേനയുള്ള കറക്കത്തിന്‍റെ വേഗം കുറയുന്നതാണ് ഇതിന് കാരണം. ഇതു കാരണമാണ് ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകി സമുദ്രജലത്തിന്‍റെ അളവ് വർധിക്കുന്നത്. സമുദ്രജലത്തിന്‍റെ അളവ് വര്‍ധിക്കുന്നതോടെ ധ്രുവപ്രദേശങ്ങളുട സ്ഥാനം നിലവിലുള്ള ഡിഗ്രിയില്‍ നിന്ന് വ്യതിചലിക്കും. ഇതോടെ സൂര്യരശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതിലും മാറ്റം വരും.

ഇപ്പോഴത്തെ കണക്കുകളനുസരിച്ച് 100 വര്‍ഷത്തിനുള്ളില്‍ ഉത്തര ധ്രുവം 0.5 ഡിഗ്രി മാറുമ്പോള്‍ പകലിന് 1.7 മില്ലിസെന്‍റ് ദൈര്‍‍ഘ്യം കൂടുമെന്നാണ് പ്രവചനം. ഇത് ആഗോളതാപനത്തിന്‍റെയും സമുദ്രജലത്തിന്‍റെയും അളവ് വര്‍ധിക്കുന്നു. അതേതോതില്‍ പകലിന്‍റെ ദൈര്‍‍ഘ്യവും വര്‍ധിക്കും. സമുദ്രജലത്തിന്‍റെ അളവിനൊപ്പം മറ്റ് ചില ഘടകങ്ങള്‍ കൂടി പകലിന്‍റെ ദൈര്‍ഘ്യം വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഒന്ന് ഭൂമിക്കു മേലുള്ള ചന്ദ്രന്‍റെ ഗുരുത്വബലം വര്‍ധിക്കുന്നതാണ്. ഇതും ഭൂമിയുടെ ദിവസേനയുള്ള കറക്കത്തിന്‍റെ വേഗം കുറയ്ക്കുന്നു. രണ്ടാമതായി ഭൂമിയുടെ ഏറ്റവും ഉള്‍ഭാഗത്ത് ദ്രാവക രൂപത്തിലുള്ള കോറിന്‍റെ താപവും വേഗവും വര്‍ധിക്കുന്നു. 3000 വര്‍ഷങ്ങളായി ഈ വേഗം വര്‍ധിക്കുന്നത് തുടരുന്നു. ഇതിന്റെ ഫലമായി കോറിനു ചുറ്റുമുള്ള മറ്റ് രണ്ട് പാളികള്‍ മാന്‍റലും ക്രസ്റ്റും കറങ്ങുന്ന വേഗം കുറയുന്നു. എങ്കിലും മറ്റ് രണ്ട് ഘടകങ്ങൾ ‍വരുത്തുന്ന മാറ്റത്തേക്കാള്‍ പലമടങ്ങാണ് സമുദ്രജലം വര്‍ധിക്കുന്നത് മൂലം പകലിന്‍റെ ദൈര്‍ഘ്യത്തില്‍ ഉണ്ടാകുക.