യൂറോപ്-ഏഷ്യ വിപണികളിലേയ്‌ക്ക് ഭക്ഷ്യവസ്‌തുക്കൾ കയറ്റുമതി നടത്താനൊരുങ്ങി ക്യു.ടി.ഫുഡ്‌

single-img
14 December 2015

Buy-dried-fruits-and-nuts-under-500rs2

ദോഹ: യൂറോപ്യൻ ഏഷ്യൻ വിപണികളിലേക്ക്‌ ഒലിവ്‌ എണ്ണയും മറ്റ്‌ ഭക്ഷ്യവസ്തുക്കളും കയറ്റുമതി നടത്താൻ ഖത്തർ ടുണീഷ്യൻ ഫുഡ്‌ കമ്പനി(ക്യു.ടി.ഫുഡ്‌) പദ്ധതിയിടുന്നു. ദോഹയിലെ വ്യവസായമേഖലയിൽ സ്ഥാപിച്ച പുതിയ പ്ലാന്റിന്റെ ഉദ്‌ഘാടനവേളയിലാണ്‌ അധികൃതർ ഇക്കാര്യംവെളിപ്പെടുത്തിയത്‌. ടുണീഷ്യൻ പ്രധാനമന്ത്രി ഹബീബ്‌ എസ്സീദ്‌ ആണ്‌ പ്ലാന്റ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ടൂണീഷ്യയിൽ നിന്ന്‌ ഒലിവ്‌ എണ്ണ ഇറക്കുമതി ചെയ്‌ത് വിൽക്കുന്നതിൽ പേരെടുത്ത കമ്പനിയാണ്‌ ക്യു.ടി.ഫുഡ്‌. നിലവിൽ ഗൾഫ്‌ സഹകരണ കൗൺസിൽ(ജി.സി.സി.) രാജ്യങ്ങളിലേക്ക്‌ മാത്രമാണ്‌ കമ്പനി ഇത്‌ കയറ്റി അയയ്ക്കുന്നത്‌. പുതുതായി സ്‌ഥാപിച്ച പ്ലാന്റിൽ ടുണീഷ്യയിൽ നിന്നുള്ള 28 ഭക്ഷ്യവസ്‌തുക്കൾവീണ്ടും പായ്‌ക്ക് ചെയ്‌ത് വിൽക്കുന്നതിന് സൗകര്യമുണ്ട്‌.

പുതിയ പ്ലാന്റിന്റെ വാർഷിക ഉത്‌പാദനക്ഷമത ആയിരം ടൺ ആണ്‌. ഒലിവെണ്ണ സ്വീകരിക്കുന്നതിനും വ്യത്യസ്‌ത വലുപ്പത്തിലുള്ള കുപ്പികളിൽനിറയ്‌ക്കുന്നതിനും അത്യാധുനിക യന്ത്രസാമഗ്രികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഉപഭോക്‌താക്കൾക്ക്‌മികച്ച ഗുണനിലവാരമുള്ള ഉത്‌പന്നങ്ങൾലഭ്യമാക്കുന്നതിനായി പുതിയ പ്ലാന്റിൽ ലബോറട്ടറി സ്‌ഥാപിച്ചിട്ടുണ്ട്‌. മികച്ച ഉത്‌പന്നമാണ്‌ ഉപഭോക്താക്കള്‍ക്ക്‌ കിട്ടുന്നത്‌ എന്ന്‌ ഉറപ്പാക്കാനാണിതെന്ന്‌അധികൃതർ വ്യക്തമാക്കി.

ഖത്തറിനെ ഭക്ഷ്യവസ്‌തുക്കളുടെ പാക്കേജിങ്‌ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമാക്കുന്നതിനുള്ള ചവിട്ടുപടിയാണ്‌ ക്യു. ടി. കമ്പനിയുടെ പുതിയപ്ലാന്റ്‌എന്ന്‌ ഹസ്സദ്‌ ഫുഡ്‌ ചെയർമാനും മാനേജിംഗ്‌ ഡയറക്‌ടറും ആയ നാസ്സർ മൊഹമ്മദ്‌ അൽ ഹജ്രി പറഞ്ഞു. മേഖലയിലെയും രാജ്യത്തെയുംവിപണികളിൽ ഉയർന്ന്‌ വരുന്ന ഒലിവെണ്ണയുടെ ആവശ്യം പരിഹരിക്കാൻ പുതിയ സംരംഭത്തിന്‌ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുപ്പികളിലാക്കിയ ഒലിവ്‌ എണ്ണ ജി.സി.സി.രാജ്യങ്ങളിലേക്ക്‌ കയറ്റിയയക്കുന്നതിന്‌ രണ്ടായിരമാണ്ടിലാണ്‌ ഖത്തർ ടുണീഷ്യൻ ഭക്ഷണ കമ്പനി നിലവിൽവന്നത്‌. ഉടമസ്‌ഥതയിൽ 51 ശതമാനം ഹസ്സദ്‌ ഫുഡ്‌ സബ്‌സിഡിയറിയും ബാക്കിയുള്ളത്‌ ടുണീഷ്യൻ കമ്പനികളുമാണ്‌.