ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി ഗുരുതരാവസ്ഥയിലായ ഏഴുവയസുകാരിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
13 December 2015

delhi-rape-crisis

വീണ്ടും നാണംകെട്ട് രാജ്യതലസ്ഥാനം. ഡല്‍ഹിയില്‍ ഏഴുവയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ഗുരുതരാവസ്ഥയിലായ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

സൗത്ത് ഡല്‍ഹിയിലെ തിഗ്രിയില്‍ നടന്ന സംഭവത്തില്‍ മൂന്നൂ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിനടുത്തുള്ള പാര്‍ക്കില്‍ കളിക്കുകയായിരുന്നു ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മറ്റൊരു പാര്‍ക്കില്‍ വച്ച് പീഡനത്തിനിരയാക്കിയ കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തുടര്‍ന്ന് അയല്‍വാസികളാണ് അബോധാവസ്ഥയിലുള്ള കുട്ടിയെ കണ്ടെത്തിയതും വീട്ടില്‍ വിവരമറിയിച്ചതും. അറസ്റ്റിലായ പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് സൂചന. ഡല്‍ഹിയില്‍ രണ്ടുദിവസത്തിനിടെ കൂട്ടമാനഭംഗത്തിനിരയാകുന്ന രണ്ടാമത്തെ പെണ്‍കുട്ടിയാണിത്.