ചെന്നൈ ദുരിതബാധിതരെ സഹായിക്കാന്‍ ധനസമ്പാദനത്തിന് അമ്മയോടൊപ്പം ഇറങ്ങിയ മൂന്നര വയസ്സുകാരി നിര്‍മ്മാല്യ ശേഖരിച്ചത് 50 ജോഡി വസ്ത്രങ്ങളും 1000 രൂപയും

single-img
13 December 2015

Nirmalya

തെന്നക്കൊണ്ടാകുന്ന പോല്‍ മൂന്നര വയസുകാരി നിര്‍മ്മാല്യ ബിജിലാനിയും ചെന്നൈയ്ക്കു വേണ്ടി മുന്നിട്ടിറങ്ങി. അഞ്ചല്‍ ചെമ്പകരാമനല്ലൂര്‍ ബിജുമന്ദിരത്തില്‍ മൂന്നര വയസ്സുകാരി നിര്‍മ്മാല്യ ഒരു നാള്‍ ശകാണ്ട് ചെന്നൈക്കുവേണ്ടി ശേഖരിച്ചത് 50 ജോഡി വസ്ത്രങ്ങളും ആയിരം രൂപയുമാണ്.

തന്റെ അമ്മ സുനിതയോടൊപ്പം കടകള്‍ തോറും ഇറങ്ങി നിര്‍മ്മാല്യ ഉത്സാഹവതിയായി ശേഖരിച്ച ഈ ചെറിയ ആശ്വാസം ചെന്നൈ മക്കള്‍ക്ക് വലിയൊരാശ്വാസം തന്നെയാണ്. ചെന്നൈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും പങ്കുചേരൂ എന്ന ബോര്‍ഡുമായാണ് നിര്‍മ്മാല്യ കൊല്ലം അഞ്ചലില്‍ കടകള്‍ കയറിയിറങ്ങിയത്.

മുമ്പ് ഏഷ്യാനെറ്റില്‍ കുട്ടികള്‍ക്കുവേണ്ടി നടത്തിയ പരിപാടിയില്‍ ബ്രില്ല്യന്റ് ഗേള്‍ ആയി നിര്‍മ്മാല്യയെ തിരഞ്ഞെടുത്തിരുന്നു. അച്ഛന്‍ ബിജുവും അമ്മ സുനിതയും നിര്‍മ്മാല്യയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി മുന്നിലുണ്ട്.