ഗാംബിയയെ ഇസ്ലാമിക് രാജ്യമായി പ്രഖ്യാപിച്ചു

single-img
13 December 2015

Jammeh_and_Quran

ഗാംബിയ ഇസ്‌ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. മുസ്്‌ലിം ഭൂരിപക്ഷ രാജ്യമായ ഗാംബിയ മതപരമായ പാരമ്പര്യവും മൂല്യങ്ങളും ഉള്‍ക്കൊണ്ടാണ് ഇസ്്‌ലാമിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതെന്ന് പ്രസിഡണ്ട് യഹ്‌യ ജാമെ പറഞ്ഞു. എന്നാല്‍ ഏതെങ്കിലും വസ്ത്രധാരണരീതി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും അന്യമതസ്തര്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാംബിയയുടെ ജനസംഖ്യയില്‍ 90 ശതമാനവും മുസ്്‌ലിംകളാണ്. ഗാംബിയക്ക് ഇനിയും കൊളോണിയല്‍ പാരമ്പര്യവുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് ജാമെ പറഞ്ഞു. 21 വര്‍ഷമായി ജാമെയാണ് രാജ്യത്തിന്റെ പ്രസിഡണ്ട്. വിനോദസഞ്ചാരമാണ് രാജ്യത്തിന്റെ മുഖ്യവരുമാന മാര്‍ഗം.

2013ല്‍ ഗാംബിയ കോമണല്‍വെല്‍ത്തില്‍നിന്ന് പിന്‍മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഗാംബിയക്കുള്ള സാമ്പത്തിക സഹായം യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തിവെച്ചിരുന്നു. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും ചെറിയ രാജ്യമായ ഗാംബിയ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് 1965 ഫെബ്രുവരി 18നാണ് സ്വാതന്ത്ര്യംനേടിയത്.