ആര്‍.ശങ്കര്‍ പ്രതിമ അനാവരണത്തിന് മുഖ്യമന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന് വി.മുരളീധരന്‍

single-img
13 December 2015

Muraleedharan

മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ കൊല്ലത്തു ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ച ശേഷം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച വി.മുരളീധരന്‍ പ്രോട്ടോക്കോളനുസരിച്ചുള്ള ആദ്യ ഔദ്യോഗിക പരിപാടി വിമാനത്താവളത്തിലാണെന്നും ചൂണ്ടിക്കാട്ടി.

പക്ഷേ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ പ്രധാനമന്ത്രിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആരു പങ്കെടുക്കണം, വേണ്ട എന്നു തീരുമാനിക്കുന്നത് അവരാണെന്ന് ബിജെപി നേതാവ് എം.ടി. രമേശും വ്യക്തമാക്കിയിരുന്നു.

ആര്‍. ശങ്കര്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയാണ്, കോണ്‍ഗ്രസിന്റെ നേതാവായിരുന്നു, എസ്എന്‍ഡിപിയുടെ നേതാവായിരുന്നു. അതുശകാണ്ടുതന്നെ ചടങ്ങില്‍ ഇന്നയാളിനെ വേണം, വേണ്ട എന്നു പറയാന്‍ ബിജെപിക്ക് അധികാരമൊന്നുമില്ലെന്നും രമേശ് പറഞ്ഞിരുന്നു.