ഷാരൂഖ് ഖാന്റെ ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കുമെന്ന് ഹിന്ദു രാഷ്ട്ര സംഗതന്‍

single-img
13 December 2015

Dilwale-2015

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കുമെന്ന് ഹിന്ദു രാഷ്ട്ര സംഗതന്റെ മുന്നറിയിപ്പ്. ടാക്കീസ് ഫോഡോ അഭിയാന്‍ അഥവാ വാന്‍ഡലൈസ് തീയറ്റേഴ്‌സ് ക്യാംപെയ്ന്‍ എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രധിഷേധ പരിപാടിയുടെ പോസ്റ്ററുകള്‍ വ്യാപകമായി ഇന്‍ഡോര്‍ നഗരത്തില്‍ പതിച്ചിട്ടുണ്ട്. ഡിസംബര്‍ പതിനെട്ടിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുമെനന്് അറിയിച്ചിട്ടുള്ളത്.

ജനങ്ങള്‍ക്കിടയില്‍ ഡിസംബര്‍ പത്ത് മുതല്‍ ഷാരൂഖ് ചിത്രം കാണരുതെന്ന് ആവശ്യപ്പെട്ട് പ്രചരണം നടത്തുമെന്നും വിലക്ക് ലംഘിച്ചും ചിത്രം കാണുന്നവര്‍ക്ക് സംഘടനയുടെ പ്രതിഷേധത്തിന്റെ ഭാഗമായി എന്തെങ്കിലും പരുക്കേറ്റാല്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്ക് തന്നെ ആയിരിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തീയറ്റര്‍ ഉടമകളോടും ആവശ്യപ്പെടുമെന്നും ഈ ആവശ്യം നിരസിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കുമെന്നും ഭാരവാഹികള്‍ ഭീഷണിശപ്പടുത്തിയിട്ടുണ്ട്.

അസഹിഷ്ണുത വിവാദത്തില്‍ ഷാരൂഖ് ഖാന്‍ നടത്തിയ പ്രസ്താവനയാണ് ഹിന്ദു രാഷ്ട്ര സംഗതന്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.