ഷാരൂഖിനും കാജോളിനുമൊപ്പം ദുബൈ ഫിലിം ഫെസ്റ്റിവലില്‍ ആദരം ഏറ്റുവാങ്ങി മലയാളത്തിന്റെ നിവിന്‍ പോളി

single-img
13 December 2015

Nivin Pauly

ഷാരൂഖിനും കാജോളിനുമൊപ്പം ദുബൈ ഫിലിം ഫെസ്റ്റിവലില്‍ ആദരം ഏറ്റുവാങ്ങി മലയാളത്തിന്റെ നിവിന്‍ പോളി. ഫിലിം ഫെയര്‍ മിഡില്‍ ഈസ്റ്റ് മാഗസിന്റെ അഞ്ചാം പിറന്നാളിന് സംഘടിപ്പിച്ച ചടങ്ങിലാണ് ഷാരൂഖിനും കാജോളിനുമൊപ്പം നിവിന്‍ പോളിയും ആദരം ഏറ്റുവാങ്ങിയത്. ഷാരൂഖിന് അരികില്‍ നിന്ന് സദസിനെ അഭിസംബോധന ചെയ്ത നിവിന്‍ കിംഗ് ഖാനോടുള്ള തന്റെ ആരാധന വെളിവാക്കുകയും ചെയ്തു.

ഞാന്‍ താങ്കളുടെ കടുത്ത ആരാധകനാണെന്നും ഇപ്പോള്‍ ഇവിടെ താങ്കളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും നിവിന്‍ കിംഗ് ഖാനോട് പറഞ്ഞു. താങ്കളും കാജോളും വീണ്ടും സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് താനെന്നും നിവിന്‍ പറഞ്ഞു.

ചടങ്ങില്‍ ബ്രിട്ടീഷ്‌യുഎഇ ഫിലിംമേക്കര്‍ അലി മൊസ്തഫ, പോപ്പ് സ്റ്റാര്‍ ബപ്പി ലാഹിരി, പാകിസ്ഥാനി അഭിനേതാവ് ഫവാദ് ഖാന്‍ എന്നിവരും ആദരിക്കപ്പെട്ടു. ഷാരൂഖ് കാജോള്‍ ജോഡിയുടെ പുതിയ ചിത്രം ദില്‍വാലെയിലെ മറ്റു താരങ്ങളായ ക്രിതി സാനോണ്‍, വരുണ്‍ ധവാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.