സ്കൂളുകളിൽ എല്ലാ വിദ്യാർഥികളേയും ജയിപ്പിക്കുന്ന നയം നിർത്തലാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ

single-img
12 December 2015

All Promotion

തിരുവനന്തപുരം: സ്‌കൂളുകളിൽ എല്ലാ വിദ്യാർഥികളേയും വിജയിപ്പിക്കുന്ന ഓൾ പ്രമോഷൻ പദ്ധതി അവസാനിപ്പിക്കണമെന്ന്കേന്ദ്രത്തോട് സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഓൾ പ്രമോഷൻ രീതി വിദ്യാഭ്യാസ നിലവാരം തകർത്തെന്നും, പഴയരീതിപുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് റിപ്പോർട്ട് കൈമാറി.

കുട്ടികളിലെ സമ്മർദം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് അഞ്ചുവർഷങ്ങൾക്ക് മുൻപ് ആരെയും തോൽപ്പിക്കേണ്ടെന്ന നയംകൊണ്ടുവരുന്നത്. യുപിഎ സർക്കാർ നടപ്പാക്കിയ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായിട്ടാണ് ഒന്നിലും, രണ്ടിലുംമാത്രമായിരുന്ന ഓൾ പാസ് രീതി എട്ടാംക്ലാസ് വരെ നീട്ടിയത്.

അതേസമയം മോഡി സർക്കാർ അധികാരത്തിലേറിയതിനുശേഷം വിജ്ഞാൻ ഭവനിൽ മന്ത്രി സ്മൃതി ഇറാനി വിളിച്ചു ചേർത്തപൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ നാലാംക്ലാസ് വരെയുളള കുട്ടികൾക്ക് മാത്രമായി ഓൾ പ്രമോഷൻതുടരുമെന്നും, ബാക്കിയുളളവർക്ക് ഇത് ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണെന്നും  വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഈഅവസരത്തിലാണ് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.