മുലപ്പാല്‍ കഴിഞ്ഞാല്‍ തേങ്ങാപ്പാലാണ്‌ കുട്ടികള്‍ക്കുള്ള മികച്ച്‌ ആരോഗ്യപാനീയമെന്ന്‌ കണ്ടെത്തല്‍

single-img
12 December 2015

coconut-milkകൊച്ചി: മുലപ്പാല്‍ കഴിഞ്ഞാല്‍ തേങ്ങാപ്പാലാണ്‌ മികച്ച്‌ ആരോഗ്യപാനീയമെന്ന്‌ കണ്ടെത്തല്‍.   ഇതിന്റെപശ്‌ചാത്തലത്തില്‍ തേങ്ങാപ്പാലിന്‌ കൂടുതല്‍ പ്രചാരം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌ നാളികേര വികസന ബോര്‍ഡ്‌. മുലപ്പാല കഴിഞ്ഞാല്‍ കുട്ടികള്‍ക്ക്‌ പശുവിന്‍ പാല്‍ നല്‍കുന്നതിനേക്കാള്‍ നല്ലത്‌ തേങ്ങാപ്പാലാണ്‌.

പശുവിന്‍ പാലിലെ ലാക്‌ടോസ്‌ പലര്‍ക്കും പിടിക്കില്ല. എന്നാല്‍ തേങ്ങാപ്പാലില്‍ ഈ പ്രശ്‌നങ്ങള്‍ ഇല്ലെന്ന്‌ പഠനങ്ങള്‍ പറയുന്നു. മുലപ്പാല്‍ കഴിഞ്ഞാല്‍ തേങ്ങാപ്പാലാണ്‌ മികച്ച്‌ ആരോഗ്യപാനീയമെന്ന്‌ യു.എസ്‌ പോഷകാഹാര വിദഗ്‌ധര്‍ പറയുന്നു. ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്‌, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക്‌ മുലപ്പാല്‍ ലഭിക്കാത്തപ്പോഴാണ്‌ ആരോഗ്യ പാനീയം നല്‍കേണ്ടി വരുന്നത്‌.

നാളികേര ജ്യൂസും തേങ്ങാപ്പാലും ആരോഗ്യപാനീയമായി ഉയര്‍ത്തിക്കാട്ടാനൊരുങ്ങുകയാണ്‌ നാളികേര വികസന ബോര്‍ഡ്‌. നാളികേര ബോര്‍ഡിന്റെ കൊച്ചിയിലെ ഉത്‌പാദന കേന്ദ്രത്തില്‍ നിന്ന്‌ ജ്യൂസ്‌ ഉണ്ടാക്കുന്നുണ്ട്‌. മൂന്നുമാസത്തിനുള്ളില്‍ സംസ്‌ഥാനത്തിനകത്ത്‌ ഈ ജ്യൂസ്‌ ഉത്‌പാദിപ്പിക്കാന്‍ ബോര്‍ഡ്‌ ലക്ഷ്യമിടുന്നുണ്ട്‌.