താന്‍ ഒരു സാധാരണ മനുഷ്യന്‍; തന്റെ ടെലിഫോണ്‍ തെറിവിളി ഒരാളുടെ സാധാരണ പ്രതികരണം മാത്രം: മുകേഷ്

single-img
11 December 2015

Mukesh

വാട്‌സ് ആപ്പില്‍ തരംഗമായി മാറിയ അര്‍ദ്ധരാത്രിയിലെ ഫോണ്‍വിളി ഒരാളുടെ സാധാരണ പ്രതികരണം മാത്രമാണെന്നും പ്രസ്തുത വിവാദത്തില്‍ തനിക്ക് തരിമ്പും ഖേദമില്ലെന്നും നടന്‍ മുകേഷ്. വാട്‌സ് ആപ്പ് വഴി വന്‍ഹിറ്റായി മാറിയ’അന്തസ്സുണ്ടോടാ നിനക്കൊക്കെ’ എന്ന പേരിലുള്ള ടെലിഫോണ്‍ തെറിവിളിയെപ്പറ്റി ഒരു ദേശീയ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

അത് ഒരു സാധാരണഗതിയിലുള്ള പ്രതികരണം മാത്രമായിരുന്നെന്നും ലോകമവസാനിച്ചാലും നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലെന്നും മുമകഷ് പറഞ്ഞു. ഈ പ്രതികരണത്തിന്റെ പേരില്‍ തനിക്ക് ഒരിക്കലും വിമര്‍ശനം നേരിടേണ്ടി വന്നില്ലെന്നും സംഭവത്തെക്കുറിച്ച് മക്കളുടെ വരെ പ്രതികരണം അനുകൂലമായിരുന്നുവെന്നും മുകേഷ് പറയുന്നു. 5000 പേര്‍ ഫോണ്‍ വിളിക്കുമമ്പാള്‍ അതില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നുള്ളുവെന്നും മുകേഷ് പറയുന്നു.

ഫോണ്‍ സൈലന്‍സിലാക്കാന്‍ മറന്ന ഒരു രാത്രിയിലായിരുന്നു സംഭവം. എന്നാല്‍ തങ്ങള്‍ എങ്ങിനെയായിരിക്കും പ്രതികരിക്കുക അതു തന്നെയാണ് മുകേഷ് ചെയ്തത് എന്നായിരുന്നു പല നടന്മാരും ഇതിനോട് പ്രതികരിച്ചത്. സിനിമാക്കാരുടെ സംഘടനയായ അമ്മയുടെ പേരില്‍ നിനക്ക് ഒരു അവാര്‍ഡ് നല്‍കുന്നുണ്ടെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണമെന്നും മുകേഷ് പറയുന്നു.

ഒരു അമേരിക്കന്‍ പരിപാടിക്കിടെ ജയറാമില്‍ നിന്നുമാണ് ‘അന്തസുണ്ടോടാ നിനക്കൊക്കെ’ എന്ന വാക്ക് തനിക്ക് കിട്ടിയതെന്ന് മുകേഷ് പറയുന്നു. ജയറാം ഇത് ഉപയോഗിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഇത് താന്‍ അടി കപ്യാരേ കൂട്ടമണി, ടൂ കണ്‍ട്രീസ്, സു സു സുധി വാത്മീകം തുടങ്ങിയ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.