ആര്‍ടിഒമാരുടെ കൊള്ള ചമ്പല്‍ക്കൊള്ളക്കാരേക്കാളും ഭീകരമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

single-img
11 December 2015

Nitin_Gadkari

ചമ്പല്‍ക്കൊള്ളക്കാര്‍ മാറിനില്‍ക്കും ആര്‍.ടി.ഒ മാര്‍ക്ക് മുന്നില്‍ നിന്നെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇവരുടെ കൊള്ള ചമ്പല്‍ക്കൊള്ളക്കാരേക്കാളും വലുതും ഭീകരവുമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ അഴിമതിയുടെ കാര്യത്തില്‍ ആരേയും കടത്തി വെട്ടുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. റോഡ് ഗതാഗതസുരക്ഷ ബില്ലിനെ സംസ്ഥാനമന്ത്രിമാര്‍ എതിര്‍ക്കാനുള്ള പ്രധാന കാരണം ഇത്തരത്തില്‍ അഴിമതി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ മൂലമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

ആര്‍ടിഒമാരുടെ കൈക്കൂലി വാങ്ങല്‍ കടകള്‍ അടച്ചു പൂട്ടണമെന്നും ‘ലക്ഷ്മി ദര്‍ശന്‍’ എന്ന പേരിലുള്ള കൈക്കൂലി അവസാനിപ്പിക്കണമെന്നും ആഗസ്തില്‍ മുംബൈയിലെ പൊതുയോഗത്തില്‍ പറഞ്ഞ ഗഡ്കരി ഒരിക്കല്‍ കൂടി ഡല്‍ഹിയില്‍ അതാവര്‍ത്തിച്ചു. റോഡ് ഗതാഗത ബില്‍ പാസാവുന്നതോടെ മോട്ടോര്‍ വാഹനവകുപ്പിനെ അടിമുടി നവീകരിക്കുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും ഗഡ്കരി അറിയിച്ചു.

ഗതാഗത സമ്പ്രദായങ്ങളില്‍ സമൂല മാറ്റം വരുത്തുന്നതിന് ബില്ലുകള്‍ക്ക് സംസ്ഥാനങ്ങളുടെ പിന്തുണ വേണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. അഴിമതി അവസാനിക്കുമെന്നതിനാല്‍ ആര്‍ടിഒ ഉദ്യോഗസ്ഥരാണ് ബില്ലിനെതിരെ കുപ്രചരണം നടത്തുന്നതെന്നും ഗഡ്ഗരി ആരോപിച്ചു.