ട്വന്റി20 ലോകകപ്പില്‍ മാര്‍ച്ച് 19 ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നു

single-img
11 December 2015

 

India-Pakistan-cricketഇന്ത്യ- പാകിസ്താന്‍ ക്രിക്കറ്റ് പോരാട്ടം വരുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കു
ന്ന 2016ലെ ട്വന്റി20 ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു. മാര്‍ച്ച് 15ന് കിവികള്‍ക്കെതിരെ ആദ്യ മത്സരം കളിക്കുന്ന ഇന്ത്യ 19ന് പരമ്പരാഗത വൈരികളായ പാകിസ്താനുമായി ഏറ്റുമുട്ടും.

ആസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസിലാന്‍സ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ മൂന്നുവരെയാണ് മത്സരങ്ങള്‍. വനിത ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് വരുന്നത്. 19 ന് തന്നെയാണ് വനിതകളുടെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടവും അരങ്ങേറുക.

ലോകകപ്പ് ഫൈനല്‍ ഏപ്രില്‍ മൂന്നിന് കൊല്‍ക്കൊത്തയിലാണ് നടക്കുന്നത്.