ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനുള്ള ഭക്ഷണപ്പൊതികളില്‍ സ്വന്തം ചിത്രം പതിച്ച് വിതരണം നടത്തിയ ജയലളിതയെ പരിഹസിച്ച് അടിവസ്ത്രങ്ങളില്‍ ജയലളിതയുടെ ചിത്രം പതിപ്പിച്ച് വില്‍പ്പന നടത്തിയ ടെക്‌സറ്റയില്‍ ഉടമയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു

single-img
10 December 2015

1449326116chennai-floods-amma

വില്‍പ്പനയ്ക്കുള്ള അടിവസ്ത്രങ്ങളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിപ്പിച്ചതിന് ടെക്‌സറ്റയില്‍ ഉടമയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കാരൈക്കുടിയില്‍ തുണിക്കച്ചവടം നടത്തുന്ന ജി ശ്രാവണ്‍ (43) എന്നയാള്‍ക്കെതിരെ എഐഡിഎംകെ കാരൈക്കുടി ടൗണ്‍ സെക്രട്ടറി മെയ്യപ്പന്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്.

അടിവസത്രത്തില്‍ ജയലളിതയുടെ ചിത്രം ഒട്ടിച്ചതിനുശേഷം വാട്‌സ്ആപ്പില്‍ സുഹൃത്തുക്കള്‍ക്ക് ഇയാള്‍ അയച്ചു കൊടുത്തതായും പരാതിക്കാരന്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. റിമാന്‍ഡ് ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡയില്‍ വിട്ടു

പ്രളയത്താല്‍ വീര്‍പ്പുമുട്ടുന്ന തമിഴ്‌നാട്ടില്‍ രക്ഷാപ്രര്‍ത്തനങ്ങളെ രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം നേരത്തെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനുള്ള ഭക്ഷണപ്പൊതികളിലും വസ്ത്രങ്ങളിലും ജയലളിതയുടെ ചിത്രങ്ങള്‍ പതിച്ചിരുന്നത് വിവാദമായിരുന്നു. ഇതിനെ പരിഹസിച്ചാണ് അടിവസ്ത്രത്തില്‍ ജയലളിതയുടെ ചിത്രം ഒട്ടിച്ച് ടെക്‌സറ്റയില്‍ ഉടമ പ്രചരിപ്പിച്ചത്.