ശിവഗിരി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവഗിരി മഠം ക്ഷണിച്ചിട്ടില്ലെന്ന് സ്വാമി ഋതംബരാനന്ദ

single-img
10 December 2015

sivagiri-vs-natesan

ശിവഗിരി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവഗിരി മഠം ക്ഷണിച്ചിട്ടില്ലെന്ന് സ്വാമി ഋതംബരാനന്ദ. ഔദ്യോഗിക ക്ഷണം അനുസരിച്ചല്ല മോഡി ശിവഗിരി മഠം സന്ദര്‍ശിക്കുന്നതെന്നും ശിവഗിരിയ്ക്ക് ഏതെങ്കിലും പാര്‍ട്ടിയോട് പ്രത്യേക മമതയോ വിരോധമോ ഇല്ലെന്നും സ്വാമി വ്യക്തമാക്കി.

സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ശിവഗിരി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും സ്വാമി അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സമ്മേളനത്തില്‍പങ്കെടുക്കാന്‍ ശിവഗിരിയിലെത്തും. എന്നാല്‍, മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ ക്ഷണിക്കുന്നതിനോട് സംസ്ഥാന നേതൃത്വം നിസ്സഹകരിച്ചുവെന്നും ഋതംബരാനന്ദ അറിയിച്ചു.