നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ മടിച്ച കുഞ്ഞാലിക്കുട്ടിയോട് സി.എച്ച് നിലവിളക്ക് കൊളുത്തുമായിരുന്നുവെന്ന് ബാബുപോള്‍

single-img
10 December 2015

Kunjali

എം.ജി. സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയറിന്റെ ഉദ്ഘാടന വേദിയിലും നിലവിളക്കു കൊളുത്തുന്നതു സംബന്ധിച്ച വിവാദം ചര്‍ച്ചയായി. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളാണു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ പ്രസംഗത്തില്‍ മുമ്പ് കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്താതിരുന്നതിനെപ്പറ്റി സൂചിപ്പിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊതുപരിപാടിയില്‍ ആ ചടങ്ങിന്റെ ഉദ്ഘാടകനായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ തയാറായില്ലെന്ന് ബാബുപോള്‍ പ്രസംഗമദ്ധ്യേ സൂചിപ്പിച്ചു. പകരം തന്നോടു നിലവിളക്കു കൊളുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ സിഎച്ച്. മുഹമ്മദ് കോയ നിലവിളക്കു കൊളുത്തുമായിരുന്നല്ലോ എന്ന് ആ സമയം പി.കെ. കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞപ്പോള്‍ സി.എച്ചിന് എന്തും ആകാം എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടിയെന്നും ബാബു പോള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എംജിയിലെ സിഎച്ച് ചെയര്‍ ഉദ്ഘാടനച്ചടങ്ങില്‍ നിലവിളക്ക് ഇല്ലാതിരുന്നതു പരാമര്‍ശിച്ചുകൂടിയാണ് അദ്ദേഹം സംസാരിച്ചത്. ഡോ. ഷീന ഷുക്കൂര്‍ എംജിയിലെ പ്രോ വൈസ് ചാന്‍സര്‍ പദവില്‍ എത്തിയതില്‍ മുസ്‌ലിം വനിതകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് യത്‌നിച്ച നേതാവായ സി.എച്ച്. മുഹമ്മദ് കോയയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.