കള്ളപ്പണം പുറത്തേക്ക് ഒഴുകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം

single-img
10 December 2015

Black Monoey

കള്ളപ്പണം പുറത്തേക്ക് ഒഴുകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. 2004 നുശേഷം 51 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കൊഴുകിയത്. അമേരിക്ക ആസ്ഥാനമായ ഗവേഷണ സ്ഥാപനം ഗ്ലോബല്‍ ഫിനാല്‍ഷ്യല്‍ ഇന്റഗ്രിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കോള്‍ ഉയര്‍ന്ന തുകയാണ് കള്ളപ്പണമായി വിദേശത്തേക്ക് ഒഴുകിയതെന്നാണ് സൂചന.

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണുള്ളത്. 139 ബില്ല്യണ്‍ യു.എസ് ഡോളറാണ് ചൈനയില്‍ നിന്ന് വിദേശത്തേക്ക് ഒഴുകുന്നത്. രണ്ടാം സ്ഥാനത്തുള്ള റഷ്യയില്‍ നിന്ന് പ്രതിവര്‍ഷം 104 ബില്ല്യണ്‍ ഡോളറും മൂന്നാം സ്ഥാനത്തുള്ള മെകസിക്കോയില്‍ നിന്നും 52.8 ബില്ല്യണ്‍ ഡോളറുമാണ് പുറത്തേക്ക് പോകുന്നത്.

നികുതി വെട്ടിപ്പ്, അഴിമതി തുടങ്ങിയ നിയമവിരുദ്ധ നടപടികളില്‍കൂടി സമാഹരിക്കുന്നതാണ് ഈ കള്ളപ്പണം. ഇവ വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കാനായി കടത്തുകയാണ് പതിവ്. 2004-2014 വരെയുള്ള 10 വര്‍ഷംകൊണ്ട് ഇന്ത്യയില്‍ നിന്ന് കപ്പല്‍ കയറിയത് 510 ബില്ല്യണ്‍ ഡോളറാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.