ലോകത്ത് ആദ്യമായി കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുട്ടികള്‍ക്ക് ജന്മം നല്‍കി

single-img
10 December 2015

ivf-dogന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ആദ്യമായി കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുട്ടികള്‍ പിറന്നു.  പരീക്ഷണം വിജയിച്ചതോടെ വംശനാശ ഭീഷണി നേരിടുന്ന ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് പുതിയ വഴി തുറന്നേക്കും.  ഏഴ് പട്ടിക്കുട്ടികളാണ് ഇത്തരത്തില്‍ പിറന്നത്. ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട ശാരീരികാവസ്ഥകള്‍ വ്യത്യസ്തമാണെന്നതാണ് ഇതിന് കാരണം പൂച്ചകളിലും പട്ടികളിലും ഐ.വി.എഫ് നടപ്പിലാക്കാന്‍ മറ്റ് ജന്തുവര്‍ഗ്ഗങ്ങളേക്കാള്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു.

കൃത്രിമ ബീജസങ്കലനം മനുഷ്യനില്‍ വിജയകരമായി പരീക്ഷിച്ചത് 1978ലാണ്. എന്നാല്‍ അത് സംശയാതീതവും സുരക്ഷിതവുമായി നടത്താന്‍ വര്‍ഷങ്ങള്‍ വീണ്ടും കാത്തിരിക്കേണ്ടിവന്നു. കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുവേണ്ടി കൃത്രിമ ബീജസങ്കലനം നടത്തി ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന രീതിയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐ.വി.എഫ്.

ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി മെഡിസിനിലാണ് പട്ടിക്കുട്ടികളില്‍ ഐ.വി.എഫ് പരീക്ഷണം നടന്നത്. ബീഗിള്‍ വിഭാഗത്തിലും കോക്കര്‍ സ്പാനിയല്‍ വിഭാഗത്തിലുമുള്ള പട്ടികളുടെ ബീജസങ്കലനമാണ് പരീക്ഷണ ശാലയില്‍ നടന്നത്.