ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു വര്‍ഷത്തിനിടെ രാജ്യത്തിന് നഷ്ടമായത് 57 ഇന്ത്യന്‍ സൈനികരുടെ ജീവനുകള്‍

single-img
9 December 2015

Indian Army

ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു വര്‍ഷത്തിനിടെ രാജ്യത്തിന് നഷ്ടമായത് 57 ഇന്ത്യന്‍ സൈനികരുടെ ജീവനുകള്‍. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. 2014 ഡിസംബര്‍ 1 മുതല്‍ ഈ വര്‍ഷം നവംബര്‍ 27 വരെയുള്ള കണക്കാണിതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്യസഭയെ അറിയിച്ചു.

ഈ വര്‍ഷം ജൂണ്‍ 1 നും നവംബര്‍ 27നുമിടെ 38 സൈനികര്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെ നിയന്ത്രണരേഖയിലും അതിര്‍ത്തിയിലുമായി പാക്കിസ്ഥാന്‍ 151 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആറ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിലാണ്.