സിഡി തന്റെ കൈവശം ഇല്ലെന്നും മറ്റൊരാളുടെ കൈയിലാണെന്നും ബിജു രാധാകൃഷ്ണന്‍

single-img
9 December 2015

biju-radhakrishnan_0_0_0_0

സരിതയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള ഭരണകക്ഷിയിലെ നേതാക്കള്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നതിന്റെ സിഡി കൈവശമുണ്‌ടെന്ന ആരോപണത്തില്‍ ബിജു രാധാകൃഷ്ണന്‍ മലക്കം മറിഞ്ഞു. സിഡി തന്റെ കൈവശമില്ലെന്നും അതു മറ്റൊരാളുടെ കൈയിലാണെന്നുമാണു ബിജുവിന്റെ വാദം. സിഡി ഇയാളില്‍നിന്നു പിടിച്ചെടുക്കണമെന്നു ബിജുവിന്റെ അഭിഭാഷകന്‍ വ്യാഴാഴ്ച കമ്മീഷനില്‍ ഹാജരാകുമ്പോള്‍ ആവശ്യപ്പെടുശമന്നാണ് അറിയുന്നത്.

വ്യാഴാഴ്ചയാണ് കൈവശമുള്ള സിഡി ഹാജരാക്കാന്‍ കമ്മീഷന്‍ ബിജുവിനോടു നിര്‍ദേശിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും സരിതയും ലൈംഗികബന്ധം പുലര്‍ത്തുന്ന സിഡി കണ്ടു താന്‍ ഞെട്ടിയെന്നും മറ്റ് നേതാക്കളുടെ സിഡി മുഖ്യമന്ത്രിയെ കാണിച്ചുവെന്നും ആയിരുന്നു ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍ എംഎല്‍എ, മന്ത്രി എ.പി.അനില്‍കുമാര്‍, മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്‌റുള്ള എന്നിവര്‍ സരിതയുമായി ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്‌ടെന്നായിരുന്നു ബിജു അവകാശപ്പെട്ടിരുന്നത്.