സിറിയയിലെ ഐ.എസ് ഭീകരര്‍ക്കെതിരെ റഷ്യയുടെ മുങ്ങിക്കപ്പലില്‍ നിന്നുള്ള മിസൈല്‍ ആക്രമണം

single-img
9 December 2015

Russia Attack

സിറിയയിലെ ഐ.എസ് ഭീകരര്‍ക്കെതിരെ റഷ്യയുടെ മുങ്ങിക്കപ്പലില്‍ നിന്നുള്ള മിസൈല്‍ ആക്രമണം. റഷ്യന്‍ ആക്രമണത്തിന്റെ കുന്തമുനയായ റോസ്റ്റോവ് ഓണ്‍ ഡോണ്‍ എന്ന അന്തര്‍വാഹിനിയില്‍ നിന്നുമാണ് റഷ്യ ശഎ.എസിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. റാഖ്ഖയിലെ രണ്ട് ഐഎസ് ശക്തി കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തിയത്.

ഇതാദ്യമായാണ് റഷ്യ മുങ്ങിക്കപ്പല്‍ ഉപയോഗിച്ച് ഐഎസിനെതിരെ ആക്രമണം നടത്തുന്നതെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആക്രമണത്തിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. റഷ്യ സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ മുതലാണ് വ്യോമാക്രമണം ആരംഭിച്ചത്.