തന്റെ പിറന്നാള്‍ ആഘോഷിക്കരുത്, പകരം ചെന്നൈയെ സഹായിക്കൂ; തന്റെ ആരാധകരോട് സൂപ്പര്‍താരം രജനികാന്തിന്റെ അഭ്യര്‍ത്ഥന

single-img
9 December 2015

31

തന്റെ പിറന്നാള്‍ ആഘോഷിക്കരുത്, പകരം ചെന്നൈയെ സഹായിക്കൂ- തന്റെ ആരാധകരോട് സൂപ്പര്‍താരം രജനികാന്തിന്റെ അഭ്യര്‍ത്ഥന. ചെന്നൈയിലെ മനുഷ്യര്‍ ദുരിതമനുഭവിക്കുമ്പോള്‍ പിറന്നാളാഘോഷിക്കേണ്ടതില്ലെന്ന തീരുമാനമാണ് സൂപ്പര്‍താരം തന്റെ 64മത് പിറന്നാളാഘോഷങ്ങള്‍ വേണ്ടെന്നു വയ്ക്കാനുള്ള കാരണം.

ഈ വരുന്ന ശനിയാഴചയായിരുന്നു രജനികാന്തിന് 64 തികയുന്നത്. തന്റെ പുതിയ ചിത്രമായ യന്തിരന്‍2 വിന്റെ പ്രഖ്യാപനം അന്നു നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തന്റെ പിറന്നാളാഘോഷിക്കുന്നതിനു പകരം ദുരിതബാധിതരെ സഹായിക്കാന്‍ ആരാധകരോടാവശ്യപ്പെടുകയായിരുന്നു.

രജനീകാന്തിന്റെ പിറന്നാള്‍ വലിയ ആഘോഷമായിട്ടാണ് തമിഴ്‌നാട് എക്കാലവും ആഘോഷിക്കാറുള്ളത്. ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് രജനീകാന്ത് 10ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന രജനീകാന്തിന്റെ നേതൃത്വത്തിലുള്ള രാഘവേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് രജനി സംഭാവന നല്‍കിയത്