ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിന് എതിരെ ദ്രുതപരിശോധന വേണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി

single-img
9 December 2015

K_BABU

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനും ബിജു രമേശിനുമെതിരെ ദ്രുതപരിശോധന വേണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. മന്ത്രി കെ.ബാബുവിനും ബിജു രമേശിനും എതിരായ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജനുവരി 23നകം ദ്രുതപരിശോധനയുടെ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി.

പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോഴക്കേസില്‍ മന്ത്രി ബാബുവിനെ ഒന്നാം പ്രതിയും ബിജു രമേശിനെ രണ്ടാം പ്രതിയുമാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മന്ത്രി ബാബു പണം വാങ്ങിയെന്ന് ബിജു രമേശ് ടെലിവിഷന്‍ ചാനലുകളില്‍ ആരോപിച്ചെന്നും ഇതു പരിശോധിക്കണമെന്നും കാണിച്ചാണ് സ്വകാര്യ ഹര്‍ജി നല്‍കിയത്.

ഇന്നലെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയതാണെന്ന് അറിയിച്ചപ്പോള്‍ കോടതി ഉത്തരവ് മുഖേന അന്വേഷണം നടക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.