സന്തോഷ് കഴിഞ്ഞ ദിവസം ഓട്ടോ ഓടിച്ചത് മാന്‍ഹോളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനിടയില്‍ അവരോടൊപ്പം മരിച്ച നൗഷാദിനു വേണ്ടി

single-img
8 December 2015

Noushad

മാന്‍ഹോളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനിടയില്‍ അവരോടൊപ്പം മരിച്ച കരുവിശ്ശേരി നൗഷാദ് എന്ന മനുഷ്യ സ്‌നേഹിക്കു വേണ്ടിയാണ് കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകനായ സന്തോഷ് തന്റെ ഓട്ടോ ഓടിച്ചത്. വേങ്ങേരി പുതിയാറമ്പത്ത് ഓട്ടോ ഡ്രൈവര്‍ പി.സന്തോഷാണ് ഇന്നലെ ഞായറാഴ്ച ഓട്ടോ ഓടിച്ചതില്‍ നിന്നും ലഭിച്ച മുഴുവന്‍ തുകയും തന്റെ സഹഎ്രവര്‍രത്തകനായിരുന്ന നൗഷാദിന്റെ വീട്ടിലെത്തിച്ച് സൗഹൃദത്തിന്റെ മാറ്ററിയിച്ചത്.

സന്തോഷ് കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ ഓട്ടോ ഓടിച്ചാണ് കുടുംബം പോറ്റുന്നത്. രാവിലെ എട്ടിന് ഓട്ടം തുടങ്ങി വൈകീട്ട് ആറിന് വണ്ടി നിറുത്തുകയാണ് സന്തോഷിന്റെ പതിവ്. കഴിഞ്ഞ ദിവസവും ഇതേ സമയത്തു തന്നെയാണ് സന്തോഷ് വണ്ടി ഓടിച്ചത്. ഓട്ടോയില്‍ സഹപ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ചിത്രവും പതിച്ചിരുന്നു.

സാധാരണ ദിവസങ്ങളില്‍ ആയിരത്തില്‍ താഴെ മാത്രം കൂലി കിട്ടുന്ന സമന്താഷിന് കഴിഞ്ഞ ദിവസം ഓട്ടം നിര്‍ത്തിയപ്പോള്‍ 1530 രൂപയാണ് ലഭിച്ചയത്. നൗഷാദിനു വേണ്ടിയുള്ള ഈ യാത്രയില്‍ യാത്രക്കാരില്‍ നിന്നും നല്ല സഹകരണമാണ് ഉണ്ടായതെന്ന് സന്തോഷ് പറഞ്ഞു. വൈകീട്ട് കൗണ്‍സിലര്‍ ഷിംജിത്തിനും പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമൊപ്പം നൗഷാദിന്റെ വീട്ടിലെത്തി ഉമ്മക്ക് പണം കൈമാറി.