അയല്‍വീട്ടില്‍ ഗ്യാസ് സ്റ്റൗവില്‍ നിന്നും സിലിണ്ടറില്‍ തീപിടിച്ചത് കണ്ട് മനസാന്നിദ്ധ്യം കളയാതെ റെഗുലേറ്റര്‍ വലിച്ചൂരിയശേഷം സിലിണ്ടര്‍ പുറത്തേക്ക് വലിശച്ചറിഞ്ഞ പതിമൂന്നുകാരന്‍ നിഥിനെത്തേടി ദേശീയ ധീരത അവാര്‍ഡ് എത്തി

single-img
8 December 2015

Nithin

തന്റെ പ്രായവും മറ്റുള്ളവരുടെ മുന്നറിയിപ്പും ആ പതിമൂന്നുകാരനെ പിന്നോട്ടലച്ചില്ല. അവന്‍ പിന്‍മാറിയിരുന്നെങ്കില്‍ ആ വീട് ഉണ്ടാകുമായിരുന്നില്ല. അയല്‍പക്കത്തെ വീട്ടില്‍ നിന്നും കറുത്ത പുകകണ്ടു പൂട്ടിയിട്ട കതക് പൊളിച്ചവര്‍ ഗ്യാസ് സിലിണ്ടറില്‍ തീപിച്ചത് കണ്ട് മാറിനിന്നപ്പോള്‍ പതിമൂന്നുകാരനായ നിഥിന്‍ അകത്തേക്് ഓടിക്കയറുകയായിരുന്നു.

ഗ്യാസ് സ്റ്റൗവില്‍നിന്നു ട്യൂബിലൂടെ സിലിണ്ടറിലേക്ക് തീ പടരുന്നത് കണ്ട് സര്‍വശക്തിയുമെടുത്ത് റെഗുലേറ്റര്‍ വലിച്ചൂരിയ നിഥിന്‍ സിലിണ്ടര്‍ പൊക്കിയെടുത്ത് പുറത്തേക്ക് എറിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ഫയര്‍ ആന്‍ഡ് സേഫ്റ്റി ക്ലാസില്‍ പഠിപ്പിച്ച രക്ഷആ പ്രവര്‍ത്തനം ജീവിതത്തില്‍ പ്രയോഗിച്ച് വിജയം വരിച്ച നിഥിനെത്തേടി ഇപ്പോഴിതാ ദേശീയ ധീരതാ അവാര്‍ഡും എത്തിയിരിക്കുന്നു.

മണിപ്പുഴ വെളുത്തേടത്ത് മാത്യു വി. ഫിലിപ്പിന്റെയും ഭാര്യ ബിനുവിന്റെയും രണ്ടാമത്തെ മകനായ നിഥിന്‍ ഫിലിപ്പ് മാത്യുവാണ് നാടിന്റെ രക്ഷകനായത്. എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഥിന്‍. അവാര്‍ഡ് വിവരം പുറത്തുവന്ന ഇന്നലെ സ്‌കൂളാകെ ആഹ്ലാദ തിമിര്‍പ്പിലായിരുന്നു. കൂട്ടുകാര്‍ നിഥിനെ തോളിലേറ്റി സന്തോഷം പങ്കുവെച്ചു.

ഒരുവര്‍ഷം മുമ്പ് ഞായറാഴ്ച പതിവുപോലെ നിഥിന്‍ പള്ളിയില്‍ പോയി മടങ്ങുമ്പോഴാണ് അയല്‍പക്കത്തെ വീട്ടില്‍ കറുത്ത പുക ഉയരുന്നതുകണ്ട് ആളുകള്‍ കൂടിയത്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ കതക് പുറത്തുനിന്നു പൂട്ടിയിട്ടിരിക്കുകയായിരുന്നു. അയല്‍വാസികളായ ടോമിയും ദീപുവും ചേര്‍ന്ന് കതക് ചവിട്ടിത്തുറന്നെങ്കിലും കനത്ത പുക കണ്ട് ഭയന്ന് ആരും അകത്തേക്കു കയറിയില്ല. അവിടെയാണ് ഒരു രക്ഷകനായി നിഥിന്‍ എത്തിയത്.

കഴിഞ്ഞതവണ മണിപ്പുഴയില്‍ അജ്ഞാത വാഹനമിടിച്ച് മരണാസന്നനായി കിടന്ന വൃദ്ധനെ ആശുപത്രിയിലെത്തിച്ച മുനീറിലൂടെ സ്‌കൂളിന് ധീരതാ പുരസ്‌കാരം ലഭിച്ചിരുന്നു. ഇപ്പോഴിത് ഇരട്ടി മധുരമായി മാറി.