പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയ്ക്കുള്ളില്‍ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

single-img
8 December 2015

1449563031_kochi_rape_copy

എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ള പുത്തന്‍വേലിക്കര പറങ്കിനാട്ടികാരിശ് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. എഡ്‌വിന്‍ സിഗ്രേസിനെയാണ് ആലുവ പോലീസ് കസ്റ്റഡിയിലെടുത്തത്. ശെവദികനെ പോലീസ് ചോദ്യം ചെയ്ത് വരുന്നു.

തൃശ്ശൂര്‍ പൂമംഗലം സ്വദേശിയാണ്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വൈദികനെ രൂപത നീക്കം ചെയ്തിരുന്നു. പള്ളിമേടയിലേയ്ക്ക് വൈദികന്‍ പെണ്‍കുട്ടിയെ നിരന്തരമായി കൂട്ടിക്കൊണ്ടു പോകുന്നതില്‍ സംശയം തോന്നിയ വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. ഇതേതുടര്‍ന്ന് മാസങ്ങളായി വൈദികന്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ പലതവണ വികാരിയച്ചന്‍ പള്ളിമേടയില്‍ വച്ച് തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

വിദേശങ്ങളില്‍ ഉള്‍പ്പെടെ ധ്യാനത്തിന് പോകുന്ന ഫാ.എഡ്‌വിന്‍ ഗായകനും എഴുത്തുകാരനും കൂടിയാണ്. നിരവധി ഭക്തിഗാന സിഡികളും വൈദികന്‍ പുറത്തിറക്കിയിട്ടുണ്ട്‌