പഞ്ചായത്ത് മെമ്പറായതിന്റെ പേരില്‍ തനിക്ക് ആദ്യമായി ലഭിച്ച വേതനം തന്റെ നാട്ടിലെ അങ്കണവാടിയിലെ കുട്ടികള്‍ക്ക് യൂണിഫോം വാങ്ങിനല്‍കി ശ്രീകുമാര്‍

single-img
8 December 2015

Adya Vethanam

പഞ്ചായത്ത് വാര്‍ഡുമെമ്പറായതിന്റെ പേരില്‍ തനിക്ക് ആദ്യമായി ലഭിച്ച വേതനം തന്റെ നാട്ടിലെ അങ്കണവാടിയിലെ കുട്ടികള്‍ക്ക് യൂണിഫോം വാങ്ങിനല്‍കി ശ്രീകുമാര്‍ മാതൃകയായത്. പെരുങ്കടവിള പഞ്ചായത്ത് പഴമല വാര്‍ഡ് അംഗമായ ഇടത്തല ശ്രീകുമാറാണ് തന്റെ വാര്‍ഡിലെ അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമവണ്ടി പഞ്ചായത്തിലെ തന്റെ ആദ്യവേതനം കൊണ്ട് കുട്ടികള്‍ക്ക് യൂണീഫോമിന് തുണി വാങ്ങി നല്‍കിയത്.

പഞ്ചായത്ത് അംഗമെന്ന നിലയില്‍ ലഭിച്ച ആദ്യ വേതനമായ 2227 രൂപയും തന്റെ കൈവശമുണ്ടായിരുന്ന തുകയും ചേര്‍ത്താണ് ശ്രീകുമാള്‍ യൂണീഫോമുമായി അങ്കണവാടിയിലേക്ക് എത്തിയത്. പഴമല അങ്കണവാടിയിലെ 20 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള നാലുപേര്‍ മറ്റു പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണസമയത്തുതന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച വാര്‍ഡാണ് പഴമല.

എ.എന്‍.ടി.യു.സി തെള്ളുക്കുഴി യൂണിറ്റ് പ്രസിഡന്റായിരുന്ന ഇടത്തല ശ്രീകുമാര്‍ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ച് വിജയിക്കുകയായിരുന്നു.