ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലെയുടെ ആദ്യദിന കളക്ഷന്‍ തുക ചെന്നൈ ദുരിതബാധിതര്‍ക്ക്

single-img
8 December 2015

M_Id_406653_Shah_Rukh_Khan

ബോളിവുഡ് കിങ് ഖാന്റെ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രമായ ‘ദില്‍വാലെ’യുടെ ആദ്യ കളക്ഷന്‍ ചെന്നൈ ദുരിതബാധിതര്‍ക്ക് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിലാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പ്രചരിക്കുന്നത്.

ഒരു കോടി രൂപ ഷാരൂഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കഴിഞ്ഞു.
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘ദില്‍വാലെ’ ഡിസംബര്‍ 18നാണ് റിലീസ് ചെയ്യുന്നത്. കജോളാണ് നായിക. ഏറെ നാളുകള്‍ക്ക് ശേഷം കജോളും ഷാഹ്‌റൂഖും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.