ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ സി-17 ഗ്ലോബ് മാസ്റ്ററും, സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളും ചെന്നൈയില്‍ നടത്തിയത് സ്തുത്യര്‍ഹമായ സേവനം

single-img
8 December 2015

Glob Master

നൂറ്റാണ്ടിന്റെ പ്രളയത്തില്‍ അകപ്പെട്ട് ഒറ്റപ്പെട്ടുപോയ 1500 പേരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച് വ്യോമസേനയുടെ കരുത്തര്‍ സി-17 ഗ്ലോബ് മാസ്റ്റര്‍, സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ വീണ്ടും കരുത്തു തെളിയിച്ചു. നീളം കുറഞ്ഞ റണ്‍വേയില്‍ വരെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനാകുന്ന സി 130 ജെ ഉത്തരാഖണ്ഡിലും നേപ്പാളിലും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നു. കശ്മീര്‍ പ്രളയവേളയിലും രക്ഷാദൗത്യവുമായി ഇരുവിമാനങ്ങളും രംഗത്തുണ്ടായിരുന്നു.

Herculese

ഇന്ത്യ 2008ലാണു രണ്ടു വിമാനങ്ങളും വാങ്ങിയത്. യുഎസില്‍ നിന്നാണു വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ് മാസ്റ്റര്‍ വാങ്ങിയത്. സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം പറക്കുമ്പോള്‍ താഴെയുള്ള ദൃശ്യങ്ങളുടെ തല്‍സമയ വിഡിയോ കാണാമെന്ന പ്രത്യേകതയുമുണ്ട്.

സായുധസേനാ നീക്കത്തിനും ചരക്കുനീക്കത്തിനും ഈ കൂറ്റന്‍ വിമാനങ്ങള്‍ ഒരേപോലെ സഹായകരമായ ഈ വിമാനങ്ങളുടെ ബേസ് ഡല്‍ഹിക്കു സമീപം ഗാസിയാബാദിലുള്ള ഹിന്‍ഡന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനാണ്. ഇന്ന് മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ ചന്ദ്രന്‍ മോഹനന്‍ ദുരിത പ്രദേശങ്ങളിലെ രക്ഷാ പ്ര്വര്‍ത്തനങ്ങളില്‍ പങ്കാളിയായി ഈ സംഘത്തിനൊപ്പമുണ്ട്.