പ്രളയം ദുരിതം വിതച്ച ചെന്നൈയ്ക്ക് മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കി

single-img
8 December 2015

DICMeeting.20205459_large

നൂറ്റാണ്ടിന്റെ പ്രളയം ദുരിതം വിതച്ച ചെന്നൈയ്ക്ക് മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ ഒരു ലക്ഷം രൂപ ധനസഹായം നല്കി. തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും നീക്കിവച്ചതും ഭക്ഷണം ഒരുനേരം മാത്രമാക്കി ചുരുക്കി മിച്ചംവച്ചതുമായ ഒരുലക്ഷം രൂപ അഹമ്മദ് നഗര്‍ ജില്ലയിലെ ലൈംഗികത്തൊഴിലാളികളാണ് ചെന്നൈയിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കിയത്.

അഹമ്മദ് നഗറിലെ എന്‍ജിഒ ആയ സ്‌നേഹാലയയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അനില്‍ കവാഡെയ്ക്ക് തുക കൈമാറി. ചെന്നൈയിലെ ദുരന്തവാര്‍ത്ത കേട്ടപ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചതിന്റെ ഫലമായാണ് ഇവര്‍ ഇത്തരത്തില്‍ തുക സ്വരൂപിച്ചത്.

പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ അഹമ്മദ് നഗര്‍ ജില്ലയില്‍ മൂവായിരത്തോളം ലൈംഗികത്തൊഴിലാളികളാണ് ഉള്ളത്. ഇവരില്‍ രണ്്ടായിരത്തോളം പേരാണ് ധനസമാഹരണം നടത്തിയത്.