സിറിയയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 32 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

single-img
7 December 2015

Bomb

സിറിയയിലെ റാഖായില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 32 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ശക്തമായ ആക്രമണത്തില്‍ 40 പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. വ്യോമാക്രമണത്തിന്റെ ഭാഗമായി റാഖായിലും പരിസരത്തുമായി 15 സ്‌ഫോടനങ്ങളുണ്ടായെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി വൃത്തങ്ങള്‍ പറഞ്ഞു.

സിറിയയിലെ ഐഎസിന്റെ ആസ്ഥാനം റാഖായിലാണ് സ്ഥിതി ചെയ്യുന്നത്. തീരവവാദികള്‍ക്കെതിരെ സെപ്റ്റംബറിലാണ് സിറിയയില്‍ അമേരിക്ക ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ ബോംബാക്രമണം ആരംഭിച്ചത്. അമേരിക്കയ്ക്കു പുറമേ, ബ്രിട്ടനും ഫ്രാന്‍സും ആരകമണങ്ങളില്‍ പങ്കെടുത്തിരുന്നു.

അസാദ് സര്‍ക്കാരിന്റെ അനുമതിയോടെ റഷ്യയും സിറിയയില്‍ ഐഎസിനെതിരേ വ്യോമാക്രമണം നടത്താന്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഇത്രയും കാലം അമേരിക്ക നടത്തിയ ാക്രമണങ്ങളേക്കാള്‍ ശക്തമായിരുന്നു റഷ്യയുടെ വ്യോമാക്രമണം. ഐഎസ് മാത്രമല്ല അസാദ് വിരുദ്ധരായ വിമതരും റഷ്യയുടെ വ്യോമാക്രമണത്തിന് ഇരയാവുന്നതായി അമേരിക്ക ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ റഷ്യ്യ്‌ക്കെതിരെ പരാതി അറിയിച്ചിരുന്നു.