അമ്മ സ്റ്റിക്കര്‍ തീര്‍ന്നുപോയതിന്റെ പേരില്‍ ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായവുമായി എത്തിയ ലോറികള്‍ ജയലളിത അനുകൂലികള്‍ തടഞ്ഞിട്ടു

single-img
7 December 2015

Amma

അമ്മ സ്റ്റിക്കര്‍ തീര്‍ന്നുപോയതിന്റെ പേരില്‍ ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായവുമായി എത്തിയ ലോറികള്‍ ജയലളിത അനുകൂലികള്‍ തടഞ്ഞിട്ടു. സംസ്ഥാനത്തിന് പുറത്തു നിന്നും സന്നദ്ധസംഘടനകളും പ്രവര്‍ത്തകരും എത്തിക്കുന്ന പാഴ്‌സലുകളില്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രമുള്ള സ്റ്റിക്കറുകള്‍ നിര്‍ബന്ധപൂര്‍വം പതിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കര്‍ണാടകയിലെ തമിഴ് സംഘടനകള്‍ റൊട്ടി, പാല്‍, പുതപ്പ്, മറ്റ് വസ്ത്രങ്ങള്‍ തുടങ്ങിയവയുമായി അയച്ച പത്ത് ലോറികള്‍ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറില്‍ സ്റ്റിക്കര്‍ പതിപ്പിക്കാനായി തടഞ്ഞിട്ടത്. സ്റ്റിക്കര്‍ തീര്‍ന്നതോടെ ഇവര്‍ ലോറികള്‍ പുറപ്പെടാന്‍ അനുവദിച്ചില്ല.

ബാക്കി പാഴ്‌സലുകളില്‍ കൂടി ചിത്രം പതിപ്പിച്ചിട്ട് പോയാല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രാദേശിക അണ്ണാ ഡി.എം.കെ നേതാക്കള്‍. സംഭവം പുറംലോകം അറിഞ്ഞതോടെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ലോറികള്‍ പുറപ്പെടാന്‍ അനുവദിക്കുകയായിരുന്നു.