ചലച്ചിത്രമേള; മാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം

single-img
7 December 2015

iffk-iconതിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്ക് അപേക്ഷിക്കാം. അതത് മാധ്യമ സ്ഥാപനങ്ങളിലെ മേധാവിയുടെ ശുപാര്‍ശ കത്തോടെവേണം എന്‍ട്രികള്‍ അയക്കാന്‍.

അച്ചടി-ദൃശ്യമാധ്യമ അവാര്‍ഡുകള്‍ വ്യക്തികള്‍ക്കും ശ്രവ്യ-ഓണ്‍ലൈന്‍ അവാര്‍ഡുകള്‍ അതത് മാധ്യമ സ്ഥാപനങ്ങള്‍ക്കുമാണ് നല്‍കുക.  ഡിസംബര്‍ ഒന്‍പതിന്   വൈകുന്നേരം എട്ട് മണിക്കകം ടഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ അപേക്ഷകള്‍ എത്തിക്കണം. അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ അസ്സലും ദൃശ്യ-ശ്രവ്യ  മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിന്റെ സിഡികളും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും ലിങ്കും അടങ്ങുന്ന അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 11 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.