വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ ഗര്‍ഭിണിയായ യുവതിയെ അതിസാഹസികമായി രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി ഇന്ത്യന്‍ വ്യോമസേന

single-img
7 December 2015

Indian Army

പ്രളയം ദുരിതം വിതച്ച ചെന്നൈയില്‍ കണ്ണ് ചിമ്മാതെ, ഒന്നുറങ്ങാതെ ഇന്ത്യന്‍ സൈന്യം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വ്യോമസേനയുടെ ആധുനിക ഹെലികോപ്റ്ററുകള്‍ ചെന്നൈയിലെ ദുരിതാശവാസ മേഖലയില്‍ സജീവ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ ഗര്‍ഭിണിയായ യുവതിയെ അതിസാഹസികമായി രക്ഷിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ പ്രളയത്തില്‍ വീടിനുമുകളില്‍ ഒറ്റപ്പെട്ടുപോയ ഗര്‍ഭിണിയായ യുവതിയെയാണ് സൈനിക ഹെലികോപ്റ്റര്‍ താഴ്‌ന്നെത്തി രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.

ചെന്നൈയില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ സൈന്യത്തിന്റെ നേതൃത്വണത്തില്‍ വന്‍ രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അടിയന്തിര സാഹചര്യം എന്തും നേരിടാനുള്ള തയ്യാറെടുപ്പിലാണ് സൈന്യമെന്ന് സൈനിക നേതൃത്വങ്ങള്‍ അറിയിച്ചിരുന്നു.
https://www.facebook.com/video/embed/async/dialog/?url=%2Fflashnewstamil%2Fvideos%2Fvb.1755125008047235%2F1851179441775124%2F%3Ftype%3D3