ഇത്തവണത്തെ രാജ്യാന്തര ചലചിത്ര മേളയിൽ സിനിമകാണാൻ വിഎസ്സും മമ്മൂട്ടിയും എത്തും

single-img
5 December 2015

iffk-iconതിരുവനന്തപുരം: ഇത്തവണത്തെ കേരളാ രാജ്യാന്തര ചലചിത്ര മേളയ്ക്ക് സിനിമ കാണാൻ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും നടൻ മമ്മൂട്ടിയും ഉണ്ടാകും.

ഡോ. ബിജു സംവിധാനം ചെയ്ത “വലിയ ചിറകുള്ള പക്ഷികൾ” എന്ന സിനിമ കാണാനാണ് വിഎസ് എത്തുന്നത്. എൻഡൊസൽഫാൻ ദുരന്തവും സ്റ്റോക്ക്ഹോം കൺവെൻഷനിലെ എൻഡൊസൽഫാനെതിരായ നീക്കവും പശ്ചാത്തലമാക്കിയാണ് ചിത്രം.

എൻഡൊസൽഫാനെതിരായ പോരാട്ടത്തിൽ വിഎസ്സിന്റെ പങ്കാളിത്തവും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. സംവിധായകൻ ഡോ. ബിജുവിന്റെ പ്രത്യെക ക്ഷണം സ്വീകരിച്ചാണ് വിഎസ് സിനിമ കാണാൻ എത്തുന്നത്.

സംഘാടകരുടെ ക്ഷണം സ്വീകരിച്ചാണ് മമ്മൂട്ടി മേളയ്ക്കെത്തുന്നത്. മമ്മൂട്ടിയുടെ “പത്തേമാരി” എന്ന ചിത്രം ‘മലയാള സിനിമ ഇന്ന്’ ശ്രേണിയിൽ പ്രദർശനത്തിനുണ്ട്. കേരളാ ചലചിത്ര അക്കാദമിയാണ് മമ്മൂട്ടി മേളയ്ക്കെത്തുന്ന വിവരം അറിയിച്ചത്.