സമസ്ത മേഖലകളിലും അറിവ് പകർന്ന് കേരളാ രാജ്യാന്തര ചലചിത്ര മേളയിലെ പവിലിയനുകൾ

single-img
5 December 2015

iffk-iconതിരുവനന്തപുരം: സിനിമയുമായി ബന്ധപ്പെട്ട സമഗ്രവേദിയായി ചലച്ചിത്രമേളയെ മാറ്റാനുളള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിശ്രമങ്ങൾക്ക് മുഖ്യധാര സിനിമ പ്രവർത്തകരുടെ അഭിനന്ദനം.

സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട മേളയുടെ പ്രധാനവേദിയായ ടാഗോർതിയേറ്റർ പരിസരത്ത് സംഘടിപ്പിച്ചിരിക്കുന്ന പവിലിയിനുകൾ ചലച്ചിത്ര പ്രേമികൾക്ക് സിനിമ നിർമ്മാണത്തെപ്പറ്റിവരെ  അറിവ്  പകരുന്നു. വിവിധ മേഖലകളിലെ ഇരുപതിൽപരം പവലിയനുകളാണ് ടാഗോർ തിയേറ്റർ വളപ്പിലുള്ളത്.

ചലച്ചിത്രമേളകളൊൽ ലോകസിനിമയെ മലയാളിക്ക് പരിചയപ്പെടുത്തുന്ന അവസരമായാണ് ആദ്യകാലങ്ങളിൽ കണ്ടിരുന്നത്. എന്നാൽ കാലാനുസൃതമായി ഇതിൽ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ചലച്ചിത്ര അക്കാദമി പരിശ്രമങ്ങൾ നടത്തി. അതിന്റെ ഭാഗമായി തന്നെയാണ് ടാഗോർ തിയേറ്റർ പരിസരത്ത് ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റാളുകൾ. സിനിമയുടെ വിവിധ ധാരകളിൽ നിന്നുമുളള സ്റ്റാളുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സിനിമാപഠനം, മേക്കപ്പ്, സാങ്കേതിക ഉപകരണങ്ങൾ, ഇവയ്‌ക്കെല്ലാം പുറമേ ഈ രംഗത്തെ അതികായകരുമായി നേരിട്ട് സംവദിക്കാനുമുളള അവസരം ചലച്ചിത്രമേള നല്‍കുന്നു.

മേളയുടെ മുന്നോടിയായി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച വർക്ക്‌ഷോപ്പുകൾ ഏറെ വിജ്ഞാന പ്രദമായിരുന്നുവെ് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദ് പറഞ്ഞു. ലോകത്തിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് മൂന്നു ദിവസം നീണ്ട വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്തത്.  പങ്കെടുത്തവരിൽ ഒരാൾക്കെങ്കിലും ഗുണം ചെയ്‌തെങ്കിൽ അത് നൽകുന്ന സംഭാവന വളരെ വലുതാണെ് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ച് വർഷംകൂടി പിന്നിട്ടാൽ കാൽ നൂറ്റാണ്ട് തികയുകയാണ്. ഈയവസരത്തിൽ മേളയെ കൂടുതൽ സമഗ്രമാക്കുകയെ ലക്ഷ്യം കൈവരിക്കണമെന്ന് ചലച്ചിത്ര പ്രവർത്തകർ പറയുന്നു. സിനിമയുടെ വിവിധ മേഖലകളെ ഉള്‍പ്പെടുത്തി ഏകീകൃതമായി മേള മാറണമെന്ന സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ക്ലാപ് മുതൽ റിലീസ് വരെ സിനിമയുടെഎല്ലാത്തിനെയുംകുറിച്ച് കൂടുതൽ അറിവ് നൽകുതായി ചലച്ചിത്രമേള മാറുമെന്ന പ്രതീക്ഷിക്കുതായും അദ്ദേഹം പറഞ്ഞു.

രണ്ടു നൂറ്റാണ്ട് കൊണ്ട് ചലച്ചിത്രമേള ഇത്ര കണ്ട് വളർന്നെങ്കിൽ അത് കാണിക്കുത്  കേരളത്തിൽ ചലച്ചിത്രമേഖലയിൽ താത്പര്യമുളളവരുടെ എണ്ണം കൂടുന്നുവെതാണെ് പട്ടണം റഷീദ് ചൂണ്ടിക്കാട്ടി. രക്ഷിതാക്കൾക്കിടയിൽ അവബോധം ഇല്ലാത്തതിനാൽ ഈ മേഖലയിൽ പഠനം നടത്താൻ കഴിയാത്ത നിരവധി പേരുണ്ട്. അവരെപ്പോലുളളവർക്ക് കിട്ടുന്ന അവസരംകൂടിയായി ചലച്ചിത്രമേളയെ മാറ്റുകയാണ് ഇവിടെ ചെയ്യുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.