അന്തരിച്ച ഡോ എ.പി.ജെ അബ്ദുല്‍ കലാമിന് ഫോണ്‍ ബില്‍ അടയ്ക്കാത്തതിന് ജപ്തി നോട്ടീസ്

single-img
4 December 2015

APJ-Abdul-Kalam

തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുല്‍ കലാമിന് ടെലിഫോണ്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ബി.എസ്.എന്‍.എല്ലിന്റെ ജപ്തി നോട്ടീസ്. കേരളാ രാജ്ഭവനിലെ അനന്തപുരി സ്യൂട്ടില്‍ താമസിച്ച കാലയളവില്‍ അദ്ദേഹത്തിന്റെ പേരിലെടുത്ത 04712724800 എന്ന നമ്പറിലെ ലാന്‍ഡ് ഫോണ്‍ ഉപയോഗിച്ചതിന്റെ ബില്‍ തുകയായ 1026 രൂപ അടയ്ക്കാത്തിനാണ് നടപടി. ബില്‍ തുക അടച്ചില്ലെങ്കില്‍ കലാമിന്റെ സ്ഥാവര ജംഗമ വസ്തുവിലൂടെ തുക തിരിച്ചുപിടിക്കാനാണ് നിര്‍ദേശം.

രാഷ്ട്രപതിയുടെ കാലാവധി കഴിഞ്ഞ ശേഷം വന്നപ്പോഴെടുത്ത പ്രത്യേക ഫോണ്‍ നമ്പറാണിത്. അതേസമയം ബില്‍ കുടിശിക കാര്യം ബി.എസ്.എന്‍.എല്‍ ഇപ്പോഴാണ് അറിയിക്കുന്നതെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കുടിശ്ശിക അടയ്ക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ച് കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.