ലോകത്തെ പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ‘ഹോപ്പ്’; 74 മിനിറ്റത്തെ ജീവിതത്തിനിടെ ഈ കുഞ്ഞ് മാലാഖയുടെ കിഡ്‌നിയും ലിവര്‍ സെല്ലുകളും ദാനം ചെയ്യാന്‍ മാതാപിതാക്കളായ ലീയും ഡ്രോവും സമ്മതിക്കുകയായിരുന്നു

single-img
2 December 2015

baby-hpoeലോകത്തെ പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ‘ഹോപ്പ്’.  വെറും 74 മിനിറ്റത്തെ ജീവിതം കൊണ്ട്‌ ഹോപ്പ് എന്ന് കുഞ്ഞ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ലോകശ്രദ്ധ ആകര്‍ഷിച്ചു.  എമ്മാ ലീ-ഡ്രൂവ് ദമ്പതികള്‍ക്ക് പിറന്ന  ഇരട്ടകളില്‍ ഒരാളാണ് ഹോപ്പ്‌ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയത്‌.

തങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന ഇരട്ടകളില്‍ ഒരാള്‍ക്ക്‌ കുഴപ്പമുണ്ടെന്നും ജീവനോടെ കിട്ടിയേക്കാന്‍ സാധ്യതയില്ലെന്നും വേണമെങ്കില്‍ അബോര്‍ഷന്‍ ചെയ്‌ത് കളയാമെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും പിറക്കാന്‍ പോകുന്ന ഹോപ്പിന്‌ മേല്‍ കത്തി വെയ്‌ക്കാന്‍ ഇരുവരും സമ്മതിച്ചില്ല. എന്നാല്‍ ആ കുഞ്ഞ് ഇപ്പോള്‍ അനേകരുടെ ജീവന്‌ തന്നെ പ്രതീക്ഷയായി മാറുകയായിരുന്നു.

കഴിഞ്ഞയാഴ്‌ച സഹോദരനൊപ്പം പിറന്ന ഹോപ്പിന്‌ കേവലം ഒരു മണിക്കൂര്‍ മാത്രമാണ്‌ ജീവിക്കാനായത്‌.  മരണം പുല്‍കിയ കുഞ്ഞു മാലാഖയുടെ കിഡ്‌നിയും ലിവര്‍ സെല്ലുകളും ദാനം ചെയ്യാന്‍ ലീയും ഡ്രോവും സമ്മതിക്കുകയായിരുന്നു. മകളെ ഓര്‍ത്ത്‌ തങ്ങള്‍ അഭിമാനം കൊള്ളുന്നെന്ന്‌  ഒരാഴ്‌ച പ്രായമുള്ള  ജോഷുമായി  വീട്ടിലെത്തി മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വെറും100 മിനിറ്റ്‌ മാത്രം ജീവിക്കുകയും അവയവം ദാനം ചെയ്യുകയും ചെയ്‌ത ടെഡി ഹൗള്‍ സ്‌റ്റണിന്റെ മാതാപിതാക്കളാണ്‌ ലീയ്‌ക്കും ഡ്രോയ്‌ക്കും പ്രചോദനമായത്‌.

കഴിഞ്ഞ വര്‍ഷം ടെഡിയുടെ വാര്‍ത്ത പുറത്തു വന്ന ശേഷം 100,000 പേരാണ്‌ അവയവദാനത്തിന്‌ മുന്നോട്ട്‌ വന്നത്‌. അടുത്തിടെ ടെഡി ബ്രിട്ടനിലെ പ്രൗഡ്‌ ഓഫ്‌ ബ്രിട്ടന്‍ പുരസ്‌ക്കാരത്തിനും അര്‍ഹനായി.