‘കല്‍ബുര്‍ഗിയുടെ വധം ആര്‍.എസ്. എസ്സിനെ ദുഃഖത്തിലാഴ്ത്തി’-കൊല്ലപ്പെട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം കല്‍ബുര്‍ഗിയുടെ കുടുംബത്തിന് ആര്‍. എസ്.എസ്സിന്റെ അനുശോചന സന്ദേശം

single-img
2 December 2015

rssബെംഗളൂരു: കൊലചെയ്യപ്പെട്ട കന്നട  സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കുടുംബത്തിന് ആര്‍. എസ്.എസ്സിന്റെ അനുശോചന സന്ദേശം. കല്‍ബുര്‍ഗി വധിക്കപ്പെട്ട് മൂന്നുമാസങ്ങള്‍ക്ക് ശേഷമാണ്  ആര്‍.എസ്. എസ്സിന്റെ അനുശോചനം സന്ദേശം കുടുംബത്തിന് ലഭിച്ചത്.

ആഗസ്ത് 30-നാണ് ധാര്‍വാര്‍ഡിലെ വസതിയില്‍ വെച്ച് രണ്ടംഗസംഘം കല്‍ബുര്‍ഗിയെ വെടിവെച്ച് കൊല്ലപ്പെടുത്തുന്നത്. കൊലപാതകത്തിന് പിന്നില്‍ തീവ്രഹിന്ദു സംഘടനകളാണെന്ന് ചൂണ്ടിക്കാട്ടി പുരോഗന സംഘടനകളും എഴുത്തുകാരും പ്രതിഷേധവുമായി രംഗത്താണ്.
ആര്‍.എസ്.എസ്. നേതാക്കളായ ശ്രീധര്‍ നടഗിര്‍, ഹര്‍ഷവര്‍ധന്‍ എന്നിവര്‍ ചേര്‍ന്നാണ് അനുശോചന സന്ദേശം കല്‍ബുര്‍ഗിയുടെ ഭാര്യ ഉമദേവിക്ക് കൈമാറിയത്. കല്‍ബുര്‍ഗിയുടെ വധം ആര്‍.എസ്. എസ്സിനെ ദുഃഖത്തിലാഴ്ത്തിയെന്നാണ് സന്ദേശം.  കല്‍ബുര്‍ഗിയുടെ വധത്തെത്തുടര്‍ന്ന് രാജ്യത്ത് വ്യാപകമായ പ്രതിഷേധം കണക്കിലെടുത്താണ് വൈകിയാണെങ്കിലും അനുശോചനസന്ദേശം കൈമാറിയതെന്നാണ് വിലയിരുത്തുന്നത്.