സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 61.50 രൂപ കൂട്ടി

single-img
2 December 2015

LPG_1215122fന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 61.50 രൂപ കൂട്ടി. വിമാന ഇന്ധനത്തിന്റെ വില ലിറ്ററിന് 1.2 ശതമാനം കുറച്ചു. പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച പ്രാബല്യത്തില്‍വന്നു. ഒരുവര്‍ഷം 12 പാചകവാതക സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. അതിനു പുറമേ നല്‍കുന്ന സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്.

ഈ സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയിലെ വില ഇതുവരെ 545 രൂപയായിരുന്നു. ഇനി 606.50 രൂപ നല്‍കണം. സബ്‌സിഡിയോടെ നല്‍കുന്ന സിലിണ്ടറിന്റെ വില 417.82 രൂപയാണ്.

ഒക്ടോബറിനുശേഷം ഇത് മൂന്നാം പ്രാവശ്യമാണ് എണ്ണക്കമ്പനികള്‍ എ.ടി.എഫ്. വില കുറയ്ക്കുന്നത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തില്‍ ഇന്ധന നിരക്കില്‍ മാറ്റമുണ്ടാകും. കഴിഞ്ഞമാസം ഒന്നാംതീയതി സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില 27.50 രൂപ കൂട്ടിയിരുന്നു.