വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തത് വിവേചനപരമെന്ന് ബി.ജെ.പി.

single-img
1 December 2015

V Muralidharanവര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് വിവേചനപരമായാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. വെള്ളാപ്പള്ളി നടേശന്‍ നൗഷാദിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. മതവിവേചനം കാണിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയായിരുന്നു വെള്ളാപ്പള്ളി ശബ്ദമുയര്‍ത്തിയത്. ഇതിന് മുഴുവന്‍ ഭൂരിപക്ഷ സമുദായത്തിന്റെയും പിന്തുണയുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.

മാന്‍ഹോളില്‍ വീണ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച നൗഷാദിന്റെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിന് മുന്‍പ് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നൗഷാദിന് സഹായം നല്‍കിയതിനെ ബി.ജെ.പി. എതിര്‍ത്തിട്ടില്ല. എന്നാല്‍, സമാനമായ രീതിയില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തിയ എറണാകുളത്തെ ഉല്ലാസിനോടും വിഷ്ണുവിനോടുമുള്ള സര്‍ക്കാരിന്റെ സമീപനം ഇതായിരുന്നില്ല. ഈ വിവേചനത്തിനെതിരെയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ഇതിന്റെ പേരില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ല. രക്ഷാപ്രവര്‍ത്തനം നടത്തിയ മറ്റ് പലര്‍ക്കും ഇതുപോലെ സഹായം ലഭിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു