ഇന്ത്യയിൽ മുസ്ലീം ജനതയേക്കാൽ സുരക്ഷിതർ പശുക്കൾ: ശശി തരൂർ

single-img
1 December 2015

shashi-tharoorന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീം ജനതയേക്കാൽ സുരക്ഷിതർ പശുക്കളാണെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ശശി തരൂർ. അസഹിഷ്ണുതയെ കുറിച്ച് ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ വിദ്വേഷവും വിദേശത്ത് ചെന്നാൽ മേക്ക് ഇൻ ഇന്ത്യയും എന്ന നിലപാട് ഒരുമിച്ച് പോകില്ലെന്ന് ശശി തരൂർ കൂട്ടിച്ചേർത്തു. ആഫ്രിക്കൻ പ്രതിനിധി സംഘം ഉള്ളപോഴായിരുന്നു കേരളാ ഹൗസിൽ ബീഫ് റെയിഡ് നടന്നത്. ഇത് ആഫ്രിക്കൻ സംഘത്തിന് നൽകിയ സന്ദേശമെന്താണെന്ന് ഓർക്കണമെന്നും ശശി തരൂർ പറഞ്ഞു.