കേന്ദ്രമന്ത്രി ആയിരിക്കെ ഗുജറാത്തിലെ ദ്വാരക ക്ഷേത്ര സന്ദര്‍ശനത്തിനിടെ തന്നോട് ജാതി ചോദിച്ചെന്ന് കുമാരി സെല്‍ജ

single-img
1 December 2015

seljaന്യൂഡല്‍ഹി: ഗുജറാത്തിലെ ദ്വാരക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ തന്നോട് ജാതി ചോദിച്ചുവെന്ന ആരോപണവുമായി  മുന്‍ കേന്ദ്രമന്ത്രി കുമാരി സെല്‍ജ. യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലയളവിലാണ് തനിക്ക് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്. ഭരണഘടന സംബന്ധിച്ച് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയിലാണ് കുമാരി സെല്‍ജ ഇക്കാര്യം വ്യക്തമാക്കിയത്.

താനൊരു ദളിതാണ്, അതെസമയം ഹിന്ദുവുമാണ്. നൂറിലേറെ ക്ഷേത്രങ്ങള്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും, ക്ഷേത്രസന്ദര്‍ശനം ഏറെ ഇഷ്ടപ്പെടുന്നുവെന്നും അക്കാരണത്താലാണ് ഗുജറാത്തിലെ ദ്വാരക ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ ചെന്നതെന്നും കുമാരി സെല്‍ജ വ്യക്തമാക്കി. എന്നാല്‍ തന്നോട് അവിടെ ജാതി ചോദിച്ചെന്നും, താന്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന കാലയളവിലാണ് ഇക്കാര്യം നടന്നതെന്നും സെല്‍ജ പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ച് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോഡിക്കോ, പ്രധാനമന്ത്രിക്കോ പരാതി നല്‍കാതിരുന്നതെന്ന അരുണ്‍ ജെയ്റ്റിലിയുടെ ചോദിച്ചു. എന്നാല്‍ അന്നേരം അത് ആഗ്രഹിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ഇവിടെ   ഓര്‍ത്ത് പറഞ്ഞുവെന്നെയുള്ളുവെന്നും സെല്‍ജ വ്യക്തമാക്കി. രാജ്യത്ത് ദലിതര്‍ക്ക് നേരെ ഉണ്ടാകുന്ന വിവേചനങ്ങള്‍ എത്രത്തോളമുണ്ടെന്ന് എല്ലാവരും അറിയുവാനാണ് താന്‍ ഇക്കാര്യങ്ങള്‍ പങ്കുവെക്കുന്നതെന്നും സെല്‍ജ പറഞ്ഞു.

എന്നാല്‍  സെല്‍ജയുടെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.