വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി; അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി

single-img
1 December 2015

Niyamasabhaതിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അനുമതി  നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി സി.ദിവാകരനാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വിലക്കയറ്റം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിലക്കയറ്റത്തെ കാര്യക്ഷമമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

അരിയുടെ വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പരിപ്പ് വര്‍ഗങ്ങളുടെ വില ഉയരാന്‍ കാരണം ദേശീയതലത്തിലുള്ള വര്‍ദ്ധനവാണ്. പരിപ്പ് വര്‍ഗങ്ങളുടെ ഉല്‍പാദനത്തിലെ കുറവുകൊണ്ടാണ് വില ഉയര്‍ന്നത്.പരിപ്പ് വിലവര്‍ധന മൂലമുളള പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് സാധിച്ചുവെന്നും അനൂപ് ജേക്കബ് പറഞ്ഞു.