ഇനി മുതല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള തീയ്യതി അപേക്ഷകന് സ്വയം തിരഞ്ഞെടുക്കാം

single-img
1 December 2015

learnerdriverഇനി മുതല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള തീയ്യതി അപേക്ഷകന് സ്വയം തിരഞ്ഞെടുക്കാം. ഡ്രൈവിംഗ് ടെസ്റ്റിനുള്ള തീയ്യതികള്‍ മാറ്റുന്നതിന് ഇനി അപേക്ഷകന്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍, ഇടനിലക്കാര്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ എന്നിവരെ സമീപിക്കേണ്ടതില്ല. ആരുടേയും സഹായമില്ലാതെ സ്വയം ടെസ്റ്റ് തീയ്യതി തെരഞ്ഞെടുക്കുന്നതിനും മാറ്റുന്നതിനും പുതിയ സംവിധാനം മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തി.  അങ്ങനെ മോട്ടാര്‍ വാഹന വകുപ്പ് പുതിയ പരിഷ്‌കരണങ്ങളുമായി ജനകീയമാകുന്നു.

ഓണ്‍ലൈന്‍ ഡിഎല്‍ ടെസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനമാണ് ആരംഭിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് പോര്‍ട്ടലായ http://keralamvd.gov.in/ സന്ദര്‍ശിച്ച ശേഷം അപ്ലൈ ഓണ്‍ലൈനില്‍ http://keralamvd.gov.in/index.php/license2 ലൈസന്‍സ് സര്‍വ്വീസ് എന്ന ലിങ്കിലൂടെയാണ് ഈ സേവനം ലഭിക്കുക.

മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറ്കകണ്ണുകളില്‍ കുടുങ്ങുന്ന നിയമലംഘനങ്ങളുടെ പിഴ നേരിട്ട് ഓണ്‍ലൈന്‍ വഴി അടയ്ക്കുന്നതിനുള്ള സൗകര്യവും പുതിയതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഴ അടയ്ക്കാന്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പോകുന്നതിന് പകരം വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി പിഴയടയ്ക്കാം. ടാക്‌സികള്‍ക്കുള്ള അഖിലേന്ത്യാ പെര്‍മിറ്റിന്റെ ഡ്യൂപ്ലിക്കേറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും സ്റ്റേജ് കാരിയേജ് വാഹന ഉടമകള്‍ക്ക് ത്രൈമാസ കണക്ക് സമര്‍പ്പിക്കുന്നതിനുളഅള സംവിധാനവും ഓണ്‍ലൈന്‍ വഴിയാക്കി.