മന്ത്രി കെ.ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ട് രണ്ടാംദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവച്ച് വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന്‍ പ്രതിപക്ഷം

single-img
1 December 2015

niyamaതിരുവനന്തപുരം:   മന്ത്രി കെ.ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ട്  തുടര്‍ച്ചയായ രണ്ടാംദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്ലക്കാര്‍ഡുകളും, ബാനറുകളും ഉയര്‍ത്തി പ്രതിപക്ഷ എംഎല്‍എമാര്‍ ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയത്ത് ഭരണപക്ഷ അംഗങ്ങള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകില്ലെന്നും, സഭാനടപടികളുമായി സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടുത്തളത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷഎംഎല്‍എമാര്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങുകയും ചോദ്യോത്തരവേള ആരംഭിക്കുകയും ചെയ്തു.

വിലക്കയറ്റം തടയുവാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, സഭ നിര്‍ത്തിവച്ച് വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.  ബാബുവിനെതിരായ ആരോപണങ്ങളില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.